ThiruvananthapuramKeralaNattuvarthaNews

പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു

പിഡിപി ചെയര്‍മാന്‍ മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് സിറാജ്

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാൻ പൂന്തുറ സിറാജ്(57) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനാൽ ഈ മാസം ആദ്യമാണ് അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചത്. പിഡിപി ചെയര്‍മാന്‍ മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് സിറാജ്.

തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്ന് തവണ തിരുവനന്തപുരം നഗരസഭാംഗമായിരുന്നു. രണ്ടു തവണ പിഡിപി സ്ഥാനാർത്ഥിയാണ് ഒരു തവണ സ്വതന്ത്രനായുമാണ് സിറാജ് മൽസരിച്ചത്.

ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാല്‍ ശരീരത്തിന് സംഭവിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾ

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് പിഡിപി വിട്ട സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. പിന്നീട് പിഡിപിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുൽ നാസർ മഅദനിക്ക് കത്തു നൽകിയതിനെ തുടർന്ന് പിഡിപി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ വൈസ് ചെയർമാനായി നിയമിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button