Latest NewsUAENewsInternationalGulf

കുടുംബത്തെയും കൂട്ടുകാരെയും സൗജന്യമായി അബുദാബി ചുറ്റിക്കാണിക്കാൻ ഇതാ ഒരവസരം: അറിയാം വിശദ വിവരങ്ങൾ

അബുദാബി: കുടുംബത്തെയും കൂട്ടുകാരെയും സൗജന്യമായി അബുദാബി ചുറ്റിക്കാണിക്കാൻ ഇതാ ഒരു സുവർണാവസരം. അബുദാബിയിലെ താമസക്കാർക്കാണ് ഇത്തരമൊരു അവസരം ലഭിച്ചിരിക്കുന്നത്. അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പിന്റെ ‘ടൈം ഈസ് നൗ’ എന്ന പുതിയ ക്യാമ്പയിനിലൂടെയാണ് സുഹൃത്തുക്കളെയും കുടുംബാഗങ്ങളെയും സൗജന്യമായി ചുറ്റിക്കാണിക്കാൻ അവസരമൊരുങ്ങുന്നത്.

Read Also: ചാലക്കുടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡനം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

അബുദാബിയിലെ മനോഹര കാഴ്ചകൾ കാണാൻ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുയാണ് ക്യാമ്പെയ്‌ന്റെ ലക്ഷ്യം. മത്സരത്തിൽ പങ്കെടുക്കുന്നതിനായി അബുദാബിയിലെ താമസക്കാർ, എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ചിത്രങ്ങൾ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ #InAbuDhabi #TimeIsNow ഹാഷ്ടാഗുകൾ ഉപയോഗിച്ച് @VisitAbuDhabi എന്നതിൽ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം.

ഒക്ടോബർ ഒന്നു വരെയാണ് മത്സരം. അബുദാബിയിലേക്ക് നിങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന രണ്ട് സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ പേരും നൽകണം. നാല് ദിവസം കൂടുമ്പോഴും ഓരോ വിജയികളെ വീതം @VisitAbuDhabi എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രഖ്യാപിക്കും. സെപ്തംബർ 20 മുതൽ ഒക്ടോബർ രണ്ട് വരെയുള്ള കാലയളവിലാണ് വിജയികളെ പ്രഖ്യാപിക്കുക. നാല് വിജയികൾക്ക് സൗജന്യ വിമാന ടിക്കറ്റുകളും എമിറേറ്റിലെ ഹോട്ടലുകളിൽ അഞ്ചു ദിവസത്തെ താമസ സൗകര്യവും ലഭിക്കും.

Read Also: മാലിന്യ നിര്‍മ്മാര്‍ജ്ജനമല്ല ഡ്രൈവര്‍മാരുടെ പണി, ആ പണി തരാനും നോക്കരുത്: കെഎസ്ആര്‍ടിസി എംഡിക്ക് തുറന്ന കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button