KeralaLatest NewsNews

ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആൾ ഇങ്ങനെ പറയുന്നത് ശരിയല്ല: ശശി തരൂർ

സംഭവം നാക്കു പിഴ എന്ന് ലളിതമായി കാണേണ്ടതല്ല.

കോഴിക്കോട്: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി ശശി തരൂർ എം.പി. സജി ചെറിയാൻ്റെ പരാമർശം ശരിയല്ലെന്നും ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആൾ ഇങ്ങനെ പറയുന്നത് ശരിയല്ലെന്നും ശശി തരൂർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചിന്തിച്ച് സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മന്ത്രിയാകുമ്പോൾ കുറച്ച് കൂടെ ഉത്തരവാദിത്തം ഉണ്ട്. ബ്രിട്ടീഷുകാരാണ് ഭരണഘടന എഴുതിയതെന്നത് മന്ത്രിയുടെ അറിവില്ലായ്മയാണ്. അറിവില്ലായ്മ രാഷ്ട്രീയത്തിൽ ഒരു അയോഗ്യത അല്ല. സംഭവം നാക്കു പിഴ എന്ന് ലളിതമായി കാണേണ്ടതല്ല’- ശശി തരൂർ പറഞ്ഞു.

Read Also: അമരാവതി കൊലപാതകം: മുഖ്യപ്രതി പിടിയിലായതിന് പിന്നാലെ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കുമെന്ന് സൂചന നല്‍കി പോലീസ്

അതേസമയം, വിവാദ പരാമർശത്തിൽ വ്യക്തത വരുത്തി മന്ത്രി സജി ചെറിയാൻ രംഗത്ത്. മല്ലപ്പളളിയിലെ പ്രസംഗത്തിൽ സംഭവിച്ചത് നാക്ക്പിഴയാണെന്നും വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, നാവ് പിഴ സംഭവിച്ച് അത് ഭരണഘടനയായി മാറിയെന്നും സജി ചെറിയാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ നൽകിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button