South IndiaWeekened GetawaysPilgrimageChilambuIndia Tourism SpotsTravelWriters' Corner

സെന്റ്. ഫിലോമിനാസ് ചർച്ച് – കൊട്ടാരങ്ങളുടെ നാട്ടിൽ

ജ്യോതിർമയി ശങ്കരൻ

ലളിത് മഹൽ ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ സൈന്റ് ഫിലോമിനാസ് ചർച്ച് കാണാനാണു പോയത്നഗരത്തിന്റെ ലാൻഡ് മാർക്ക ആയി കണക്കാക്കപ്പെട്ടിരിയ്ക്കുന്ന ഈ ചർച്ച് രാജകീയപ്രൌഢിയോടെ വിലസുന്നു. ഗോഥിക് സ്റ്റൈലിൽ 1936ൽ ആണിത് നിർമ്മിയ്ക്കപ്പെട്ടത്. വർഷങ്ങൾക്കു മുൻപ് ആദ്യമായി ഈ ചർച്ച് കണ്ടപ്പോൾ ഞാൻ കണ്ണു മിഴിച്ചു നിന്നതോർമ്മ വന്നു. ഇപ്പോഴും അതേ വിസ്മയം തന്നെയാണെന്നിൽ ഉണർന്നത്. ഈ ചർച്ചിന്റെ അംബരചുംബികളായ ഗോപുരങ്ങൾ നഗരത്തിന്റെ ആകാശ മുഖപ്പിനെ കീറിമുറിച്ചുകൊണ്ടുയർന്നു നിൽക്കുന്ന പ്രതീതിയാണുളവാക്കിയത്. ഗോഥിക് ശൈലിയിലെ നിർമ്മാണത്തിനാൽ പ്രത്യേകത നിറഞ്ഞ നിറവും അത്യധികം ശക്തിമത്തായിത്തോന്നിച്ച പുറം ഭാഗവും ചേർന്ന് ഗാംഭീര്യമാർന്ന ഒരു പുറം ചട്ടക്കൂടു നൽകിയിരിയ്ക്കുന്നു. ഏറ്റവും മുകളിലായുള്ള കുരിശ് നീലനിറമാർന്ന നഭസ്സിന്നിടയിലെ വെൺമേഘക്കൂട്ടങ്ങൾക്കിടയിലാണെന്നു പോലും തോന്നിപ്പോയി. കുരിശ്ശിന്റെ ആകൃതിയിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള നിലം ഈ പള്ളിയുടെ സവിശേഷതയാണു. കുരിശിലെ നടുഭാഗമായിസങ്കൽ‌പ്പിയ്ക്കുന്ന ഭാഗം അൾത്താരയായി പ്രവർത്തിയ്ക്കുന്നു. പലതരം പെയിന്റഡ് ഗ്ലാസ്സുകളാലും വർണ്ണദീപങ്ങളാലും അൾത്താര മനോഹരമാക്കപ്പെട്ടിരിയ്ക്കുന്നു. പുറമേ നിന്നു കാണുന്നതിലധികം മനോഹാരിത അകത്തു കാണാനായി.ഗോഥിക് സ്റ്റൈലിലെ വാതായനങ്ങളും സ്റ്റെയിൻഡ് ഗ്ലാസ്സിലെ ജനലുകളും വളരെ ഉയരത്തിലേയ്ക്കു നീളുന്ന കല്ലിൽ നിർമ്മിതമായ പടുകൂറ്റൻ കവാടങ്ങളും ചിത്രപ്പണികളും നിറമാർന്ന ചിത്രങ്ങളും അൾത്താരയുടെ ഗാംഭീര്യത്തെ എടുത്തു കാട്ടുന്നു. താങ്ക്സ് ഒഫ്ഫെരിംഗിനായി വച്ച കൂടിനടുത്തുകൂടി താഴോട്ടിറങ്ങാനുള്ള പടികൾ. പടികളിലൂടെ എത്തിച്ചേർന്ന ബേസ്മെന്റിലെ ഇരുണ്ട ഇടനാഴിയ്ക്കു രണ്ടുഭാഗവും ഉയരത്തിലുള്ള ചുമരുകൾ മാത്രം. വിശുദ്ധയായ ഫിലോമിനയുടെ കല്ലറ. നിശ്ശബ്ദത പാലിയ്ക്കണമെന്നെഴുതിവച്ചിരിയ്ക്കുന്നു. ചുമരിൽ മുഴുവനും കുമ്പസാരങ്ങളും പ്രാർത്ഥനകളും കൈകളാൽ എഴുതപ്പെട്ടിരിയ്ക്കുന്നു. ഇടനാഴി നമ്മെ പുറത്തേയ്ക്കു നയിയ്ക്കുന്നു.

ഒരിയ്ക്കൽക്കൂടി ഉച്ചച്ചൂടിന്റെ പ്രകാശത്തിൽക്കുളിച്ചു നിൽക്കുന്ന കത്തീഡ്രലും അതിന്റെ പ്രാസാദശൃംഗങ്ങളൂം മനസ്സിലും ക്യാമറയിലും ഒപ്പിയെടുക്കുമ്പോൾ അതിന്റെ നിർമ്മാണത്തിന്റെ വൈവിധ്യം എന്നെ ഏറെ ചിന്തിപ്പിച്ചു. ഒരു ഗ്രീക്കു വിശുദ്ധയ്ക്കായി, ബ്രിട്ടീഷുകാരായ പട്ടാളക്കാർ,jaർമ്മൻ ഗോഥിക് സ്റ്റൈലിൽ, ഒറ്രു ഫ്രഞ്ച് ശിൽ‌പ്പിയെക്കൊണ്ട് പണികഴിപ്പിച്ച ഒരു ദേവാലയം. ഇതെങ്ങനെ ഒരു അത്ഭുതമല്ലാതായി മാറും?

മണൽ വിരിച്ച വിശാലമായ പള്ളിയങ്കണവും അതിലവിടവിടെയായുള്ള തണൽ മരങ്ങളും ചേർന്ന കാൻ വാസിലെ ഒരു അപൂർവ്വ രചനയെന്നോണം സെന്റ് ഫിലോമനാസ് ചർച്ച് സന്ദർശകരുടെ ആകർഷണകേന്ദ്രമായി നില നില നിൽക്കാൻഅടിയന്തിരമായ അറ്റകുറ്റപ്പണികൾക്കായി ഏഴുകോടി രൂപയുടെ ആവശ്യം വരുമെന്നും അതിൽ രണ്ടു കോടി കർണ്ണാടക ഗവണ്മെണ്ടും, ടൂറിസം ഗവണ്മെണ്ടും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഉദാരമതികളുടെ സഹായം അത്യാവശ്യമാണെന്നും എഴുതിയ ബോറ്ഡ് ചർച്ചിനു മുന്നിൽ കാണാനായി.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close