Kerala

ആറ്റിങ്ങൽ കൊലപാതകം , കൊല നടത്തിയത് മറ്റു പുരുഷന്മാരെ വഞ്ചിക്കാതിരിക്കാൻ എന്ന് മൊഴി. പെൺകുട്ടി നിരപരാധി., പ്രതി റിമാൻഡിൽ.

ആറ്റിങ്ങൽ: പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിജു (26)വിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.വെഞ്ഞാറമൂട് പിരപ്പൻകോട് പാലാംകോണം സ്വദേശിനി സൂര്യ എസ് നായരാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ പ്രതി ഷിജു കുറ്റം സമ്മതിച്ചു.സൂര്യയുടെ കാമുകൻ ആയിരുന്നെന്നാണ് ഷിജു അവകാശപ്പെടുന്നത്. ചോദ്യം ചെയ്യലിൽ ഷിജു കുറ്റമേറ്റു പറഞ്ഞു. സൂര്യയുടെ സ്വഭാവ ശുദ്ധിയിൽ ഉണ്ടായ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫെയ്സ് ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയിച്ചതും. തുടർന്ന് താൻ പ്രണയിച്ച പെൺകുട്ടിക്ക് മറ്റു പലരുമായും ബന്ധമുണ്ടെന്ന തോന്നലും സംശയവും ആണ് കൊലപാതകത്തിലേക്ക് വഴിവെച്ചത്.

ആറുമാസം മുൻപ് ഷിജുവിന് കാലിനു പരിക്ക് പറ്റുകയും സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. അവിടെ വെച്ച് നേരിട്ട് പരിചയപ്പെട്ടുകയും ഷിജുവിന്റെ മാതാവിനെ സൂര്യയുമായി പരിചയപ്പെടുത്തുകയും ചെയ്തു.സൂര്യയെ ഇഷ്ടപ്പെട്ട മാതാവ് സ്സൂര്യയുടെ മാതാവുമായി സംസാരിക്കുകയും വിവാഹാലോചന നടത്തുകയും ചെയ്തു. സൂര്യയുടെ നേഴ്സിംഗ് പഠനത്തിനു ചിലവായ രണ്ടു ലക്ഷം രൂപയുടെ കടം തങ്ങള് വീട്ടിക്കൊള്ളാമെന്നും തുടർന്ന് പഠിപ്പിക്കാമെന്നും ഷിജുവിന്റെ വീട്ടുകാർ അറിയിച്ചു. സ്ത്രീധനം വേണ്ടെന്നു കൂടി പറഞ്ഞപ്പോൾ സൂര്യയുടെ വീട്ടുകാർ ഈ വിവാഹം നടത്തികൊടുക്കാമെന്നു സമ്മതിച്ചു.
ഷിജുവിന്റെ ചേട്ടന് വിവാഹം നടന്നിരുന്നില്ല, അതിനു ശേഷം ഇരുവരുടെയും വിവാഹം നടത്താമെന്നും ഇരുവീട്ടുകാരും ധാരണയായി. ഫെയ്സ്ബുക്കിൽ സൂര്യക്ക് നിരവധി ആൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയ ഷിജു ഇതിനെ ചൊല്ലി വഴക്കുണ്ടാക്കുകയും ഇരുവരും പിണങ്ങുകയും ചെയ്തു. ഇതോടെ സൂര്യ ഫോൺ ചെയ്യാതായി. സൂര്യക്ക് നിരവധി ബന്ധങ്ങൾ ഉണ്ടെന്നും സൂര്യ നല്ല സ്വഭാവക്കാരിയല്ലെന്നും ഷിജു പ്രചരിപ്പിക്കുകയും ചെയ്തു. പിണങ്ങിയെങ്കിലും സൂര്യയോട്‌ സസ്നേഹം നടിച്ചു വീണ്ടും അനുനയത്തിലാവുകയും തനിക്ക് വസ്ത്രം വാങ്ങാൻ ആറ്റിങ്ങലിൽ പോകണം തന്റെ കൂടെ വരണമെന്നും ആവശ്യപ്പെട്ടു.

ഇതിനെത്തുടർന്ന് സൂര്യ സ്കൂട്ടർ വെഞ്ഞാരമൂട്ടിൽ വെച്ച ശേഷം ഷിജുവിനെ വിളികുകയും ഇരുവരും സ്വകാര്യബസിൽ ആറ്റിങ്ങലിൽ എത്തുകയും ചെയ്തു.കെ എസ് ആർ ടി സി ബസ് സ്ടാന്ടിന്റെ അടുത്തുള്ള തുണിക്കടയിൽ പോകാനെന്നു പറഞ്ഞു സൂര്യയെ തെറ്റിദ്ധരിപ്പിച്ചു ഇടവഴിയിലൂടെ നടന്നു. ഇടയ്ക്ക് സൂര്യയുടെ ബന്ധങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ തനിക്കു ഇത് കേൾക്കെണ്ടെന്നു പറഞ്ഞു പെൺകുട്ടി തിരിഞ്ഞു നടക്കുകയും ഷിജു സൂര്യയുടെ മുടിയിൽ കുത്തിപ്പിടിച്ചു കയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് തുരുതുരാ കഴുത്തിൽ വെട്ടുകയുമായിരുന്നു. മരിചെന്നുറപ്പായപ്പോൾ വെട്ടുകത്തി അടുത്ത പുരയിടത്തിൽ ഉപേക്ഷിച്ചു കെ എസ് ആർ ടി സി ബസിൽ കൊല്ലതെക്കെതുകയും അവിടെ ലോഡ്ജിൽ മുറിയെടുത്തു സൂര്യയുടെ ബാഗിൽ ആത്മഹത്യാക്കുറിപ്പ് തയാറാക്കി വെക്കുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.
സൂര്യയുടെ മൊബൈൽ ഫോൺ സൈബര് സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഷിജുവുമായാതെ മറ്റാരുമായും ബന്ധമില്ലെന്ന് കണ്ടെത്താനായെന്നു പോലീസ് പറഞ്ഞു.വിമുക്ത ഭടനായ ശശിധരൻ നായരുടെ മകളാണ് സൂര്യ .ഷിജുവിന്റെ മൊഴി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. പ്രതി പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലാണ്.ഷിജുവിന്റെ ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം കസ്ടടിയിൽ വാങ്ങാനാണ് പോലീസ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button