Kerala

കെ.ബാബു വീണ്ടും മന്ത്രിയാവുന്നതില്‍ യാതൊരു അപാകതയും ഇല്ല : വി.എം സുധീരന്‍

കൊച്ചി : കെ.ബാബു വീണ്ടും മന്ത്രിയാവുന്നതില്‍ യാതൊരു അപാകതയും ഇല്ലെന്ന് കെ.പി.സി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. ബാബുവിനെതിരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ കീഴ്‌ക്കോടതി വിധി അപ്രസക്തമായി. ഈ സാഹചര്യത്തില്‍ ബാബു വീണ്ടും മന്ത്രിയാവുന്നതില്‍ തെറ്റില്ലെന്നും സുധീരന്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ സി.പി.എമ്മിന് അസഹിഷ്ണുതയാണ്. അതിനാലാണ് മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദികളില്‍ അക്രമം നടത്താന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കരുതെന്ന് എന്ന് പറയുന്നില്ല. എന്നാല്‍ അക്രമ രാഷ്ട്രീയം ശരിയായ രീതിയല്ല.

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തത് കൊണ്ടു മാത്രം കാര്യമില്ല. അക്രമം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന സി.പി.എമ്മിന്റെ നിലപാടാണ് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ ആദ്യ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. ജനവികാരം ഉയര്‍ന്നതോടെ പിന്നീട് അഭിപ്രായം പിണറായിക്ക് മാറ്റേണ്ടി വന്നെങ്കിലും സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് വെളിപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button