Women

സ്വവർഗ്ഗാനുരാഗികൾക്ക് പിന്തുണയുമായി യു എൻ

സ്വവർഗ്ഗാനുരാഗികൾക്ക് പിന്തുണയുമായി യുണൈറ്റഡ് നേഷൻസിന്റെ പുതിയ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങി. ലെസ്ബിയന്‍, ഗേ, ട്രാന്‍സ് ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളോടുള്ള ആദരവുംപിന്തുണയും ഉറക്കെ പറയുന്ന ഈ സ്റ്റാമ്പുകൾ രൂപകല്പ്പന ചെയ്തത് ചിത്രകാരനും യു.എന്‍.പി.എ.ഡയറക്ടരുമായ സെർജിയോ ബ്രാഡറ്റാണ്. ഐക്യ രാഷ്ട്ര സഭ ആദ്യമായാണ്‌ ഇത്തരം വിഷയത്തിൽ ഔത്സുക്യം കാണിയ്ക്കുന്നതും അവര്ക്കായി സ്ടാമ്പുകൾ പുറത്തിറക്കുന്നതും . കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് സ്വവർഗാനുരാഗികൾക്കായുള്ള സ്റ്റാമ്പു പുറത്തിറക്കിയത്. ഇത്തരം വിഭാഗക്കാരോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റുക എന്നതാണ് യു എന ന്റെ പ്രധാന ഉദ്ദേശം.

പഴയ കാലത്തെക്കാളും സ്വവർഗാനുരാഗികളോടുള്ള പൊതുജനത്തിന്റെ ഇടപെടീലിൽ മാറ്റങ്ങൾ ദൃശ്യമായിട്ടുണ്ട്. പലരും അവർക്ക് അർഹിക്കുന്ന ആദരവും അംഗീകാരവും നൽകുവാൻ ശ്രമിക്കുമ്പോഴും സമൂഹത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും മൂന്നാം ലിംഗക്കാരെ സ്വീകരിക്കാൻ മടി കാട്ടുന്നുണ്ട്. അതിനാൽ ലോക സംഘടനായ യു എനിന്റെ നിലപാടിനെ മൂന്നാം ലിംഗക്കാർ സ്വീകരിച്ചു.

എൽ .ജിബി.ടി സമൂഹത്തിന് തങ്ങളുടെ അവകാശങ്ങൾ നേടുന്നതിൽ പുരോഗതിയുണ്ടെന്നും എന്നാലും പല രാജ്യങ്ങളിലും ഇപ്പോഴും സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമായി കാണുന്നുണ്ടെന്നും മനുഷ്യാവകാശ ഹൈക്കമ്മീഷന്റെ ഗ്ലോബല്‍ ഇഷ്യു വിഭാഗം തലവൻ ചാള്‍സ് റാഡ്ക്ലിഫ് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button