Parayathe VayyaWriters' Corner

ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിച്ചു രാജ്യദ്രോഹികളെ അനുകൂലിച്ചു കാമ്പസുകളിൽ വിഷം വിതച്ചു പുതു തലമുറയെ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാക്കി വിപ്ലവം വിതയ്ക്കുന്നവരുടെ ലക്‌ഷ്യം എന്ത്?

സുജാത ഭാസ്കർ

ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിച്ചു രാജ്യദ്രോഹികളെ അനുകൂലിച്ചു കാമ്പസുകളിൽ വിഷം വിതച്ചു പുതു തലമുറയെ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാക്കി വിപ്ലവം വിതയ്ക്കുന്നവരുടെ ലക്‌ഷ്യം എന്ത്? ഇന്ത്യയിൽ താമസിച്ചു ഇന്ത്യയുടെ എല്ലാ നല്ല ഫലങ്ങളും അനുഭവിച്ചു, ഞാനുൾപ്പെടെയുള്ള പൌരന്റെ നികുതി പണം ഉപയോഗിച്ച് പഠിച്ച്, ഞങ്ങളെ തന്നെ ഇല്ലായ്മ ചെയ്യാൻ പാകത്തിൽ തീവ്രവാദത്തെ വളർത്തുന്ന എല്ലാ ക്യാംപസുകളും അടച്ചു പൂട്ടുന്നത് തന്നെയാണ് ഉചിതം. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് സമകാലീന രാഷ്ട്രീയതിലായിട്ടുപോലും തെറ്റിദ്ധാരണ വളർത്താനായി രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ചൂട്ടുപിടിക്കുന്ന സംഘടനകൾ ഏതായാലും നിയന്ത്രിക്കപ്പെടെണ്ടതുണ്ട്. അല്ലെങ്കിൽ ഇന്ത്യ ഒരു സിറിയയോ ഇറാക്കോ ആവാൻ അധിക കാലം വേണ്ടി വരില്ല. “ഇന്ത്യ നശിക്കുന്നത് വരെ പോരാട്ടം തുടരും” എന്ന് ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നവന്റെ ഉദ്ദേശ്യ ശുദ്ധിയെ തീർച്ചയായും നമ്മൾ കരുതിയിരിക്കണം.

പാർലമെന്റ് ആക്രമണം.

അഞ്ച് തീവ്രവാദികളടക്കം 12 പേരുടെ മരണത്തിനു കാരണമായ ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരു തീരാക്കളങ്കമായി..പാർലമെന്റ് ആക്രമണത്തിലെ പ്രതി അഫ്സൽ ഗുരു ജയിലിൽ നിന്ന് തൂക്കിലെട്ടുന്നതിനു 6 വർഷങ്ങൾക്ക് മുമ്പ് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. അതിലെ പ്രസക്ത ഭാഗങ്ങൾ ഇവ.ഡിസംബർ 13ലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം നാം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും ആക്രമണത്തെ ഗൂഢാലോചനയെന്നു വിശേഷിപ്പിക്കരുതെന്നും ഹിസ്ബുള്‍ മുജാഹിദീന്‍ തലവൻ സയ്യിദ് സലാഹുദീനോട് ഗുരു പറഞ്ഞിരുന്നതായും അഫ്‌സല്‍ ഗുരു കത്തിൽ പറയുന്നു. ഡിസംബർ 13ലെ ആക്രമണം കശ്മീരുമായി ബന്ധപ്പെട്ടതാണെന്നും അതിനെ ഓർത്ത് നാം നാണം കെടേണ്ടതില്ലെന്നും അഫ്‌സൽ ഗുരു ആവർത്തിക്കുന്നു. കാശ്മീരിനെ ശ്മശാനമാക്കിയതിൽ ഇന്ത്യൻ ഗവണ്‍മെന്റിന് യാതൊരു കുറ്റബോധവുമില്ലെങ്കിൽ പിന്നെ നമുക്ക് മാത്രം കുറ്റബോധം എന്തിനെന്നും അഫ്‌സൽ കത്തിൽ ചോദിക്കുന്നുണ്ട്.
ആക്രമണത്തിൽ നാണക്കേടിന്റെ കാര്യം തോന്നേണ്ടതില്ലെന്ന് വ്യക്തമാക്കി കൊണ്ട് ശ്രീനഗറിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പ്രാദേശിക ഉറുദു വാരികയുടെ എഡിറ്റർ ഷബ്‌നം ഖയൂമിന് അയച്ചതാണ് ഈ കത്ത്.അഫ്സൽ അഫ്‌സൽ ഗുരുവിന്റെ ബന്ധുവായ യാസിന്‍ ഗുരുവാണ് ഇത് അഫ്‌സലിന്റെ തന്നെ കൈപടയാണെന്ന് തിരിച്ചറിഞ്ഞത്.

അഫ്സൽ ഗുരു തെറ്റുകാരനാണെന്ന് കണ്ടു പരാമോന്നത നീതി ന്യായ കോടതി അദ്ദേഹത്തെ മരണം വരെ തൂക്കിലേറ്റാൻ വിധിക്കുകയും വിധി രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തതോടെ അഫ്സൽ ഗുരു തൂക്കിലേറ്റപ്പെടുകയായിരുന്നു..അന്നേ ലെഫ്റ്റ് ലിബറലുകൾ ഇതിനെതിരെ രംഗത്ത്‌ വന്നിരുന്നു.പ്രതിപക്ഷ ബഹളത്തിനിടെ സഭ നിർത്തി വെച്ചിരുന്ന സമയത്ത് ആഭ്യന്താ മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിപ്പിച്ച ഒരു കാറിൽ ലെഷ്കർ ഇ തൊയിബ , ജെയ്ഷെ മുഹമ്മദ്‌ അക്രമികൾ എത്തുകയും പാർലമെന്റിലെക്കു ഇടിച്ചു കയറുകയും തുരുതുരാ വേടിവെയ്ക്കുകയുമായിരുന്നു.എട്ടു സുരക്ഷാ ഉദ്യോഗസ്ഥന്മാരും ഒരു തോട്ടക്കാരനും കൊല്ലപ്പെടുകയും 16 പേർക് പരിക്കേല്ക്കുകയും ചെയ്തു. സുരക്ഷാ സൈന്യം അഞ്ചു തീവ്രവാദികളെയും കൊല്ലുകയും ചെയ്തു.ഇങ്ങനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് അഫ്സൽ ഗുരുവിനെയും യാക്കൂബ് മേമനെയും ആദർശ പുരുഷന്മാരായി ചിത്രീകരിക്കുന്ന ഒരു ഹിസ്റ്റീരിയൊളജിക്കൾ മാനസ്സികാവസ്ഥയുള്ള തലമുറ ആണ് ഇപ്പോൾ കാമ്പസുകളിൽ ഉള്ളത്. ന്യായം ഇല്ലാതായി അന്യായം വരാനും ഇന്ത്യയെ തകർക്കാനും ഇന്ത്യക്കകത്തു നിന്ന് തന്നെ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ശ്രമങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button