Kerala

അഞ്ചുലക്ഷം രൂപാ കടം, ഹൃദ്രോഗത്തിന് മരുന്ന് വാങ്ങാൻ പോലും പണമില്ല: പക്ഷേ കളഞ്ഞു കിട്ടിയ അഞ്ചു ലക്ഷം രൂപ തിരിച്ചു കൊടുത്ത് റോയി മാതൃകയായി.

കട്ടപ്പന: ഫെബ്രുവരി 3ന് റോഡിൽ ഒരു കറുത്ത ബാഗ് കണ്ടുകിട്ടുന്നതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോ ഡ്രൈവർ ആയ റോയി തുറന്ന് നോക്കിയപ്പോൾ അതിൽ കറൻസി നോട്ടുകൾ അടുക്കിവെച്ചിരിക്കുന്നത് കണ്ടു. എണ്ണിയപ്പോൾ 5.26 ലക്ഷം രൂപയാണ് അതിലുളളതെന്നും മനസ്സിലായി. കടവും ദാരിദ്ര്യവും ഹൃദ്രോഹവും അലട്ടിയിട്ടും റോയിയുടെ സത്യസന്ധത ഉപേക്ഷിച്ചില്ല.റോയി പിന്നീട് സമയം കളഞ്ഞില്ല. അടുത്തുള്ള കേബിൾ ടി.വി ഓഫീസിൽ പോയി തനിക്കു കളഞ്ഞു കിട്ടിയ പണമടങ്ങുന്ന ബാഗിനെ പറ്റി പരസ്യപ്പെടുത്തി.വീട്ടിലേക്കു പോകുന്ന വഴി പലരോടും ഇക്കാര്യം അറിയിക്കുകയും ചെയ്തു.

ഇതിനിടയ്ക്ക് പണം നഷ്ടപ്പെട്ട ആൾ ഫോണിൽ ബന്ധപ്പെട്ടു.ഷാജിയെന്ന ആളിൽ നിന്നായിരുന്നു അത്. ചിറ്റ് ഫണ്ട് നടത്തുന്ന അയാൾ ഈ തുക ജനങ്ങളിൽ നിന്ന് ശേഖരിച്ചതായിരുന്നു. ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാൻ കൊണ്ടുപോകുന്ന വഴിയ്ക്കാണ് കൈമോശം വന്നത്. തെളിവ് എല്ലാം ശരിയാണെന്ന് മനസ്സിലായ റോയി തുക അതിന്റെ ഉടമസ്ഥനായ ഷാജിക്ക് തന്നെ തിരിച്ചുനൽകി.വർഷങ്ങൾക്ക് മുമ്പ് ഹൃദയശസ്ത്രക്രിയക്ക് പണം ആവശ്യം വന്ന സമയത്തും റോയിക്ക് ഇതുപോലെ പണം കളഞ്ഞുകിട്ടിയിരുന്നു. അന്ന് 50,000 രൂപയാണ് കിട്ടിയത്. അത് അങ്ങനെത്തന്നെ പൊലിസ് സ്റ്റേഷനിലേൽപിക്കാൻ ഷാജിക്ക് മടിയുണ്ടായില്ല. അത് പൊലിസ് ശരിയായ ഉടമസ്ഥന് തിരിച്ചുനൽകുകയും ചെയ്തു. അന്ന് ടി.വി യിലൂടെ വിവരങ്ങളറിഞ്ഞ ഉജാല രാമചന്ദ്രൻ ആണ് ഹൃദയ ശസ്ത്രക്രിയക്കു പണം നല്കിയത്. കടം നിറഞ്ഞ ജീീതവും ഭാര്യയും അമ്മയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബമാണ് റോയിയുടെത്.

shortlink

Post Your Comments


Back to top button