Nattuvartha

വടകര പോലീസിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ തിരുവള്ളൂര്‍ മുരളിയുടെ ഒറ്റയാള്‍ പോരാട്ടം

വടകര: വടകര പോലീസിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി നടത്തുന്ന സത്യാഗ്രഹം ആരംഭിച്ചു. കോട്ടപ്പറമ്പില്‍ 48 മണിക്കൂറാണ് സത്യാഗ്രഹം. പോലീസിനും ഭൂമാഫിയയയ്ക്കുമെതിരെ പ്രതികരിച്ച തനിക്ക് സി.പി.എം.വടകര ഏരിയാ കമ്മിറ്റിയില്‍ നിന്നും വ്യക്തിഹത്യ നേരിടേണ്ടി വന്നതായും പോലീസും ഭൂമാഫിയകളായി പ്രവര്‍ത്തിക്കുന്ന ചില സി.പി.എമ്മുകാര്‍ക്കുമെതിരെ പ്രതികരിച്ചതിനാണ് തന്നെ വ്യക്തിഹത്യ ചെയ്തതും ഭീഷണിപ്പെടുത്തിയതെന്നും തിരുവള്ളൂര്‍ മുരളി ആരോപിച്ചിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close