International

മെക്‌സിക്കോയില്‍ മാര്‍പ്പാപ്പയ്ക്ക് സുരക്ഷാ വീഴ്ച; അതൃപ്തി പ്രകടിപ്പിച്ച് മാര്‍പ്പാപ്പ

മെക്‌സിക്കോ സിറ്റി : മെക്‌സിക്കോയില്‍ മാര്‍പ്പാപ്പയ്ക്ക് സുരക്ഷാ വീഴ്ച. മെക്‌സിക്കന്‍ പര്യടനത്തിനിടെ കുട്ടികളുമായി സംവദിക്കാനെത്തിയ പോപ്പിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് കടന്നു വന്ന ഒരു വിശ്വാസി കടന്നുപിടിക്കാന്‍ ശ്രമിക്കുകയും, പോപ്പ് കുട്ടികള്‍ക്കിടയിലേക്ക് വീഴുകയുമായിരുന്നു.

മുന്നിലെ വീല്‍ചെയറിലിരുന്ന ഒരു കുട്ടിയുടെ മുകളിലേക്ക് വീഴാന്‍ തുടങ്ങിയ പോപ്പിനെ സുരക്ഷാ ഗാര്‍ഡ് താങ്ങുകയായിരുന്നു. ജനക്കൂട്ടത്തിലൂടെ വിശ്വാസികളെ ആശിര്‍വദിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ തലയില്‍ അദ്ദേഹത്തിന്റെ നെഞ്ച് തട്ടുകയും ചെയ്തു.

എപ്പോഴും ശാന്തതയും പുഞ്ചിരിയും മാത്രം കണ്ടിരുന്ന ആ മുഖം ഇതോടെ പെട്ടെന്ന് മാറി. ദേഷ്യപ്പെട്ട് സ്പാനിഷ് ഭാഷയില്‍ അദ്ദേഹം ശാസിക്കുകയും ചെയ്തു. സ്വാര്‍ത്ഥത പാടില്ലെന്നായിരുന്ന പോപ്പിന്റെ ശകാരം.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button