Latest NewsNewsEuropeInternational

പക്ഷപാതപരമായ താൽപര്യങ്ങൾക്കുവേണ്ടിയുള്ള അധികാര ദുർവിനിയോഗം: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനെതിരെ പോപ്പ്

വത്തിക്കാൻ സിറ്റി: റഷ്യയ്‌ക്കെതിരായ വിമർശനം ശക്തമാക്കി ഫ്രാൻസിസ് മാർപാപ്പ. ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ, പക്ഷപാതപരമായ താൽപ്പര്യങ്ങൾക്കായി നടത്തുന്ന വികൃതമായ അധികാര ദുർവിനിയോഗം എന്ന് മാർപാപ്പ വിശേഷിപ്പിച്ചു.

റഷ്യയുടെ പേര് പറയാതെ ‘അസ്വീകാര്യമായ സായുധ ആക്രമണം’ തുടങ്ങിയ പദപ്രയോഗങ്ങൾ ഉപയോഗിച്ചാണ് മാർപാപ്പ വിമർശനം ഉന്നയിച്ചത്. ആളുകൾ അവരുടെ ഭൂമിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ബോംബാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘റിയലി സ്‌ട്രോങ്’: ചായപ്പൊടിക്ക് ഉക്രൈൻ പ്രസിഡന്റ് സെലന്‍സ്‌കിയുടെ പേര് നല്‍കി ഇന്ത്യന്‍ സ്റ്റാർട്ടപ്പ്

യൂറോപ്പിന്റെ ഹൃദയഭാഗത്ത് നടക്കുന്ന യുദ്ധത്തിന്റെ ദുരന്തം തങ്ങളെ അമ്പരപ്പിച്ചുവെന്നും ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ലോകമഹായുദ്ധങ്ങൾക്ക് സമാനമായ രംഗങ്ങൾ കുറച്ച് ആളുകൾ സങ്കൽപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ലൊവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിൽ നടന്ന കത്തോലിക്കാ സഭാ സമ്മേളനത്തിനുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button