KeralaEast Coast Special

നീ എന്റെതാണ് കുഞ്ഞേ!

  പ്രശസ്ത ഹോളിവുഡ് താരം ആഞ്ചലീന ജോലി അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഒരു അഭിപ്രായം പറഞ്ഞിരുന്നു.ദത്തെടുത്ത അഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ ആഞ്ജലീന, ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങളോടുള്ള സമൂഹത്തിന്‍റെ മുന്‍വിധികളിലും വിലയിരുത്തലുകളിലും മനം മടുത്താണ് അത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.ദത്തുപുത്രന്‍ എന്ന് വിളിയ്ക്കപ്പെട്ട മകനെ ചേര്‍ത്തു നിര്‍ത്തി അവര്‍ക്ക് പറയേണ്ടി  വന്നു,
        “ഇവന്‍ എന്റെ മകനാണ്..ഞാന്‍ ഇവന്‍റെ അമ്മയും..ഞങ്ങള്‍ക്ക് ഒരേ മൂക്കോ കണ്ണോ വായോ ആയിരിയ്ക്കില്ല..ജൈവപരമായി മകന്‍ അല്ലെങ്കിലും അല്ലെങ്കിലും ഇവന്‍ എന്റെയാണ്..ഡി എന്‍ എ അല്ല,സ്നേഹമാണ് ഒരു കുടുംബം നിര്‍മ്മിയ്ക്കുന്നത്.. “

     നമ്മുടെ നാട്ടില്‍ പ്രശസ്തര്‍ ഉള്‍പ്പെടെ പലരും പലരും കുഞ്ഞുങ്ങളെ ദത്തെടുത്തിട്ടുന്ദ്.പക്ഷെ ഈ കുഞ്ഞുങ്ങളെ നോക്കിക്കാണുന്ന സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റങ്ങള്‍ എത്രത്തോളമുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.രേഖകളില്‍ മകനോ മകളോ ആകുമ്പോഴും വൈകാരികമായും മാനസികമായും ആയാഥാര്‍ഥ്യത്തോട് ഇണങ്ങിച്ചേരാന്‍ എത്ര രക്ഷിതാക്കള്‍ക്ക് കഴിയുന്നുണ്ടെന്നതും പ്രധാനമാണ്.പലരും കുട്ടികളില്ലേ എന്ന മറ്റുള്ളവരുടെ ചോദ്യത്തിന്റെ ഉത്തരമായാണ് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത്..അങ്ങനെയുള്ളവര്‍ക്ക് പിന്നീട്‌ ഈ കുഞ്ഞുങ്ങള്‍ ഒരു ബാധ്യതയാവും.മിക്ക കേസുകളിലും കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കൊതിച്ചിരുന്ന ദമ്പതികള്‍ അവരെ സ്വന്തം കുഞ്ഞുങ്ങളായി കാണാന്‍ തയ്യാറായാലും മറ്റുള്ളവര്‍ക്കാണ് പ്രശ്നം.കുഞ്ഞിന്റെ മാനസിക വൈകാരികതലങ്ങളെ പോലും പ്രതികൂലമായി ബാധിയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളുണ്ടാവും..എത്രയായാലും സ്വന്തം ചോര പോലെയാവില്ലല്ലോ എന്ന മട്ടിലുള്ള മുന്‍ വിധികള്‍, ആശങ്കകള്‍ ഓക്കെ കാരണം കുഞ്ഞുങ്ങളുണ്ടാകില്ല എന്നുറപ്പ് വന്നാലും ദത്തെടുക്കലിന് ഒന്ന് മടിയ്ക്കും.ആ മടിയിലൂടെ ഒരുപാട് കാലം വെറുതെ ഒഴുകിപ്പോവുകയും ചെയ്യും.. .

         പക്ഷെ അവസ്ഥ ഏറെക്കുറെ മാറിവരുന്നുണ്ട്. രണ്ടോ മൂന്നോ ദാശാബ്ദങ്ങള്‍ക്ക് മുന്‍പ് വരെ പുതുമയുള്ള കാര്യമായിരുന്നു ഒരു ദത്തെടുക്കല്‍..സമൂഹം അതിനോട് മുഖം തിരിച്ചു നില്‍ക്കുന്ന ഒരു അവസ്ഥയായിരുന്നെങ്കില്‍ ഇപ്പോള്‍ ദത്തെടുക്കാന്‍ കുഞ്ഞുങ്ങളെ ലഭിയ്ക്കാത്ത അവസ്ഥയാണ്.കുഞ്ഞുങ്ങളെ ലഭിയ്ക്കാന്‍ നാല് വര്ഷം വരെ കാത്തിരിയ്ക്കുന്ന ദമ്പതികളുണ്ടായിരുന്നു.തൊണ്ണൂറുകളില്‍ നാല്‍പ്പത്തഞ്ചുവയസ്സില്‍ താഴെയുള്ള ഒരു ദമ്പതി പോലും ദത്തെടുക്കാന്‍ അപേക്ഷിച്ചിരുന്നില്ല .കാരണം എല്ലാ ചികിത്സകളും പൂജകളും ചെയ്ത് മടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു ദത്തെടുക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നത്. ഇപ്പോള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഇത്തരം തീരുമാനങ്ങളിലെയ്ക്ക് കടക്കുന്നു .
കഴിഞ്ഞ വര്‍ഷത്തില്‍ ഇരുപത് എജന്സികളിലായി 541 ദമ്പതികളാണ് കുട്ടികള്‍ക്ക് വേണ്ടി കാത്തിരുന്നത്.187 കുട്ടികളാണ് അന്ന് ലഭ്യമായിരുന്നത്.കേരളത്തിലെ കുട്ടികള്‍ക്ക് ഡിമാണ്ട് കൂടുതലാണ്.അന്യ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും മലയാളി കുട്ടികള്‍ക്ക് ആവശ്യക്കാരേറെ.
     ദത്തെടുക്കലിനോടുള്ള സമൂഹത്തിനുള്ള മനോഭാവം മാറി വരുന്നതിന്റെ തെളിവാണിത്.ദത്തെടുക്കലിനുള്ള സാങ്കേതികമായ സങ്കീര്‍ണ്ണതകള്‍ ഒരു പരിധി വരെ ലഘൂകരിച്ചിട്ടുണ്ട്.കേരളത്തില്‍ വന്ധ്യതയുടെ നിരക്ക് വര്‍ധിച്ചുവരുന്നു.നേരത്തെ തന്നെ ടെസ്റ്റുകളിലൂടെ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് അറിയാന്‍ സാധിയ്ക്കും.സിംഗിള്‍ പാരെന്റ്സിന്റെയും എണ്ണം കൂടിയാണ് വരുന്നത്..വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു വരുമ്പോഴും ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിയ്ക്കുന്നവര്‍ക്ക് ദത്തെടുക്കല്‍ ഒരു ആശ്വാസമാണ്.

കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവന്നാല്‍ മാനസികമായി ഒരുങ്ങി ദമ്പതികള്‍ക്ക് ദത്തെടുക്കലിനെക്കുറിച്ച് ആലോചിയ്ക്കാവുന്നതെയുള്ളൂ.അതോടെ അവരുടെ ജീവിതത്തിലും കുടുംബത്തിലും ലഭിയ്ക്കുന്നത് ഒരു കുഞ്ഞുപുഞ്ചിരിയുടെ വെളിച്ചമാണ്.അതോടൊപ്പം ആരുമില്ലാത്ത ഒരു കുഞ്ഞിന് ലഭിയ്ക്കുന്നത് ഒരു കുടുംബവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button