Latest NewsKeralaNewsEntertainment

‘ആത്മാഭിമാനത്തോടെ ജീവിക്കുക, ഒന്ന് കെട്ടിപ്പിടിച്ചോട്ടെ ജാസ്മിൻ?’: ബിഗ് ബോസിൽ നിന്നും വാക്ക് ഔട്ട് ചെയ്ത ജാസ്മിനോട് ദിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ ആരാധകരെയാകെ അമ്പരപ്പിച്ചു കൊണ്ട് മികച്ച മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിന്‍ എം മൂസ പുറത്തേക്ക് പോയിരിക്കുകയാണ്. തനിക്ക് ഇനി ഷോയിൽ തുടരാൻ കഴിയില്ലെന്നായിരുന്നു താരം പറഞ്ഞത്. ഷോയിൽ നിന്നും പുറത്തിറങ്ങിയ ജാസ്മിനെക്കുറിച്ച് മുന്‍ ബിഗ് ബോസ് താരം കൂടിയായ ദിയ സന പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. നിങ്ങളെന്ന ‘വ്യക്തി’യെ നിങ്ങള്‍ പൂര്‍ണ്ണമായും നല്‍കിക്കഴിഞ്ഞിരിക്കുന്നുവെന്നും, നിങ്ങളുടെതായ ആ വലിയ ലോകത്ത് ഏറ്റവും സന്തോഷത്തോടെ ചിരിച്ച് ആത്മാഭിമാനത്തോടെ ജീവിക്കുക എന്നുമാണ് ദിയ സന ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

ദിയ സേനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

തനിക്ക് ഇടമില്ല എന്നറിയുന്നിടത്ത് നിന്നും തീർച്ചയായും ഇറങ്ങി ഓടിയേക്കണം…..അത് വീടായാലും … ഇടങ്ങളായാലും…..ഇത് ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള ഒരു കരാറാണ്…ഞങ്ങളും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന ഒരു അറിയിപ്പ് മാത്രമാണ് നിങ്ങൾ….
അതിൽ നിങ്ങൾ വിജയിച്ചു കഴിഞ്ഞിരിക്കുന്നു… നമ്മുടെ ഒരിക്കൽ മാഞ്ഞ ചിരി തിരിച്ചുപിടിച്ചവർ വീണ്ടും ചിരി മാഞ്ഞ് പോകും വിധമുള്ള ഇടങ്ങളിൽ അഭിനയിച്ചു വീണ്ടും ചിരിച്ച് നിൽക്കാൻ താൽപര്യപ്പെടില്ല എന്നുള്ളതിന് ഉദാഹരണങ്ങളിൽ ഒരു ഉദാഹരണം മാത്രമായിരിക്കും നിങ്ങൾ.:……

നിങ്ങളൊരു തുറന്നു വെച്ച കണ്ണാടിയിലെ ഒരു റിഫ്ലക്ഷൻ തന്നെയായിരുന്നു….. നിങ്ങൾ നടന്നു കയറിയപ്പോഴേ നിങ്ങളെന്ന വ്യക്തിയിലെ, നിങ്ങൾ റപ്രസൻ്റ് ചെയ്യുന്ന ജൻ്ററും, നിങ്ങളിലെ സെക്ഷ്വാലിറ്റിയും തന്നെയായിരിക്കും പുറത്തെ ആക്രമണത്തിന് ഭൂരിപക്ഷ ഹെട്രോ നോർമേറ്റീവ് സമൂഹം തിരഞ്ഞെടുക്കുന്ന ആയുധം എന്ന് ഉറപ്പായിരുന്നു… അത് ആദ്യദിനം മുതലേ ഹെഡ്രോ നോർമേറ്റീവ് സമൂഹം അലറി വിളി തുടങ്ങിയിരുന്നു…….. നിങ്ങളിലെ മൂല്യങ്ങൾ പൂർണ്ണമായും തൽകിക്കഴിഞ്ഞിരിക്കുന്നു…. സൗഹൃദവും, നന്മയും, ചിരിയും, ദേഷ്യവും, സങ്കടവും എന്നു വേണ്ട ഒരു മനുഷ്യൻ്റെ എല്ലാ വികാര തലങ്ങളേയും പകുത്തു കഴിഞ്ഞിരിക്കുന്നു. വിജയം എന്ന് പറയുന്നത് പൂർണമായും നാമെന്താണോ അത് കഴിഞ്ഞാൽ പിന്നീടുള്ളതൊക്കെ മറ്റുള്ളവരുടെ റിഫ്ലക്ഷൻ നമ്മളിൽ ഉടലെടുക്കാൻ തുടങ്ങും ,നമ്മൾ കൂടുതൽ നമ്മളിൽ നിന്ന് തെന്നി മാറാൻ തുടങ്ങും… ആ പോയിൻ്റിൽ നമ്മൾ നമ്മളെ തിരിച്ചറിഞ്ഞ് നമ്മളിലേക്ക് നാം തിരിച്ചു നടക്കും……

പിന്നെ മുന്നിൽക്കാണുന്ന ഭ്രമിപ്പിക്കുന്ന യാതൊന്നിനും നമ്മളിൽ സ്ഥാനമില്ലെന്ന് നാം നമ്മളെ തന്നെ പറഞ്ഞ് ഉ3ട്ടിയുറപ്പിച്ച് നമ്മളിലേക്ക് പിൻതിരിഞ്ഞ് നടക്കും……..ഇതൊരു അദ്ധ്യായമായിരുന്നു….. നമ്മളെപ്പോലെയുള്ളവരെ തിരഞ്ഞെടുക്കുന്ന ചെറിയൊരു അധ്യായം…. നമുക്കെതിരെയുള്ളവർ അമിത നാടകീയത കൊണ്ട് നാം റപ്രസൻ്റ് ചെയ്യുന്ന ഒരദ്ധ്യായത്തെ ഓഡിറ്റ് ചെയ്യാൻ തക്ക വിധത്തിൽ പ്രകടനം നടത്തും അവിടെ നമ്മൾക്ക് സ്ഥാനമില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാൽ നാം നമ്മളിലേക്ക് തിരിഞ്ഞു നടക്കും…..
നമ്മളെ കള്ളങ്ങൾക്കൊണ്ട് ഇല്ലാതാക്കാൻ നിന്നുകൊടുക്കുന്ന ഒരിടത്തും പിന്നെ നിൽക്കാൻ യോഗ്യമല്ല.. അതവിടെ ഉപേക്ഷിച്ച് തിരിഞ്ഞു നടക്കും…….. ഇത് ഒരു റിയാലിറ്റി ഷോയാണ് ഇവിടെ യാഥാർത്ഥ്യമുഖത്തോടെയോ, യാഥാർത്ഥ്യമല്ലാതെയോ നമുക്ക് പൊരുതാം….!അവസരത്തിനൊത്ത് രണ്ട് രീതിയിലും പൊരുതാം….! അവിടെയാണ് ജാസ്മിൻ എന്ന “വ്യക്തി” നിങ്ങൾക്ക് പിഴച്ചത്…..

ഒരു പക്ഷേ ഈ പിഴ നിങ്ങളുടെ നിങ്ങളുടെ റിയാലിറ്റിയെ മൂടുപടം തീർക്കാൻ കഴിവില്ലായ്മയോ അതല്ലങ്കിൽ മൂടുപടം തീർത്ത അഭിനയ അധ്യായഭാഗത്തെ ജീവിതത്തിൽ അഭിനയിച്ചു തീർത്തതുകൊണ്ടോ ആയിരിക്കാം……. ! ഇനി നിങ്ങളായി നിങ്ങൾക്കവിടെ ജീവിച്ചു തീർക്കാൻ കഴിയില്ല…. അതു തിരിച്ചറിഞ്ഞ് നിങ്ങൾ തിരിച്ചു നിങ്ങളുടെ മാത്രം ഇടത്തേക്ക് തല ഉയർത്തി റ്റാ റ്റാ പറഞ്ഞിരിക്കുന്നു….. ഏതാനും കുറച്ച് ദിവസങ്ങളായി നിങ്ങളിലെ വ്യക്തിത്വം നഷ്ടമായിത്തുടങ്ങിയിരുന്നു… ഈ ഒരു തീരുമാനത്തിലേക്ക് എത്തുന്ന ദിവസം നിങ്ങൾ ഇറങ്ങുമെന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു…… അതിന് ജനങ്ങളുടെ ഫേക്ക് ജഡ്ജ്മൻ്റിന് ഇടനൽകാൻ പഴുതുകളൊന്നുമില്ലാതെ നിങ്ങൾ ഇറങ്ങിപ്പോന്നിരിക്കുന്നു…………….
ഇനി ഒരു തിരിച്ചു വരവുണ്ടങ്കിൽ നിങ്ങളെന്ന വ്യക്തിയെ അവിടെ ഞങ്ങൾക്കാവശ്യമില്ല……!
ഈ ഷോയിൽ നിന്നും ലഭിച്ചേക്കാവുന്ന സാമ്പത്തിക നേട്ടങ്ങൾ ജീവിതത്തിലെ മറ്റേതങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുണ്ടങ്കിൽ മറ്റൊരു മൂടുപടം എടുത്തണിഞ്ഞ് ഞങ്ങൾക്കാവശ്യമില്ലാത്ത മറ്റൊരു ജാസ്മിനെ നിങ്ങൾക്ക് അവിടെ റീപ്ലേസ് ചെയ്യാം…….
നിങ്ങളെന്ന ‘വ്യക്തി’യെ നിങ്ങൾ പൂർണ്ണമായും നൽകിക്കഴിഞ്ഞിരിക്കുന്നു….. പറയാനുള്ളതെല്ലാം ഈ ദിവസങ്ങൾക്കുള്ളിൽ പറഞ്ഞു തീർത്തിരിക്കുന്നു…….. നിങ്ങൾ നിങ്ങളുടെതായ ആ വലിയ ലോകത്ത് ഏറ്റവും സന്തോഷത്തോടെ ചിരിച്ച് ആത്മാഭിമാനത്തോടെ ജീവിക്കുക….. ജാസ്മിനെ എന്നെങ്കിലും കാണുകയാണെങ്കിൽഅവളെ ഇഷ്ടപ്പെടുന്നവർക് ഒരൊറ്റ ചോദ്യമേ ഉളളൂ…………..
“Can I hug you Jasmin….???”

shortlink

Related Articles

Post Your Comments

Related Articles


Back to top button