KeralaLatest NewsNews

റോബിന് കാർ അപകടം: അങ്ങനെ തന്നെ വേണമെന്ന് ജാസ്മിന് നിരവധി പേരുടെ മെസ്സേജ്, വൃത്തികേട്‌ കാട്ടരുതെന്ന് ജാസ്മിൻ

തൊടുപുഴ: ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയ താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുണ്ടായ അപകടത്തിൽ പ്രതികരിച്ച് ജാസ്മിൻ എം മൂസ. റോബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന് റിപ്പോർട്ട് വന്ന ഉടൻ താൻ അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അറിയിച്ച ജാസ്മിൻ, തൽസംഭവത്തിൽ തനിക്ക് വരുന്ന മെസ്സേജുകൾക്ക് മറുപടി നൽകുകയായിരുന്നു. അപകടത്തിൽ റോബിന് കാര്യമായി പരിക്കേറ്റിട്ടില്ല. റോബിന്റെ അപകട വാർത്തയ്ക്ക് പിന്നാലെ, ‘നന്നായി, അങ്ങനെ തന്നെ വേണം’ തുടങ്ങിയ നെഗറ്റിവ് മെസ്സേജുകൾ അയക്കുന്നവർക്കുള്ള മറുപടിയുമായാണ് ജാസ്മിൻ ഇത്തവണ ലൈവിൽ വന്നത്.

ഇത്തരത്തിൽ ആളുകൾ പ്രതികരിക്കുമെന്ന് താൻ ഒരിക്കലും ഇമാജിൻ ചെയ്തില്ലെന്നും, എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഒരാൾക്ക് അപകടം സംഭവിച്ചാൽ അത് നന്നായെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും ജാസ്മിൻ പറയുന്നു. ഇത്തരം മെസ്സേജുകൾ ആരും തനിക്ക് അയക്കരുതെന്നും ഇമ്മാതിരി വൃത്തികേടുകൾക്ക് കുട പിടിക്കാൻ തനിക്ക് താല്പര്യമില്ലെന്നും ജാസ്മിൻ തുറന്നു പറയുന്നു.

അതേസമയം, ഇന്ന് തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു റോബിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബി​ഗ് ബോ​സ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥി ആയിരുന്നു ഡോ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് അപ്രതീക്ഷതമായി 70-ാമത്തെ ദിവസം പുറത്ത് ആയതോടെ ആരാധകർ ഏറെ വിഷമിച്ചിരുന്നു. ഷോയിലൂടെ ഏറ്റവും കൂടുതൽ ജനകീയനായതും ഡോക്ടർ തന്നെയാണ്.

 

View this post on Instagram

 

A post shared by Jasmine M Moosa 🏳️‍🌈 (@jazminejaas4)

shortlink

Related Articles

Post Your Comments

Related Articles


Back to top button