IndiaNews

അഞ്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബാങ്കില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍

കൊല്‍ക്കത്ത: അഞ്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് 8.6 കോടി രൂപ തട്ടിയെടുത്തു. ബാങ്കിന്റെ ഇ-വാലറ്റ് സംവിധാനങ്ങളില്‍ തട്ടിപ്പുനടത്തിയാണ് വിദ്യാര്‍ത്ഥികള്‍ കൊള്ള നടത്തിയത്. കഴിഞ്ഞ നാലു മാസങ്ങളായി തട്ടിപ്പു തുടരുകയായിരുന്നു ഇവര്‍. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിസംബറില്‍ ആരംഭിച്ച മൊബൈല്‍ ഇ-വാലറ്റ് സംവിധാനത്തില്‍ സാങ്കേതികമായി ചില പ്രശ്‌നങ്ങള്‍ ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഉപഭോക്താക്കള്‍ക്കു പണം നഷ്ടപ്പെടാതിരുന്നതാണ് തട്ടിപ്പു പുറത്തറിയാതിരിക്കാന്‍ ഇടയാക്കിയത്. ആയിരത്തോളം വ്യാജ സിംകാര്‍ഡുകള്‍ ആദ്യം സംഘം ഗ്രാമീണര്‍ക്കു നല്‍കി. അക്കൗണ്ടുകള്‍ തുറക്കാനും ബാങ്കുമായി മൊബൈല്‍ വാലറ്റ് ബന്ധിപ്പിക്കുന്നതിനും ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ വാലറ്റ് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ അതു കൈപ്പറ്റുന്ന വ്യക്തിയുടെ ഫോണില്‍ ഇന്റര്‍നെറ്റ് ഓണ്‍ അല്ലെങ്കില്‍ ബാങ്കില്‍നിന്ന് പണം നഷ്ടപ്പെടുന്ന രീതിയിലായിരുന്നു തട്ടിപ്പ്. എന്നാല്‍ ഇവിടെ ഉപഭോക്താവിനു പണം നഷ്ടമാകുന്നില്ലാത്തതിനാല്‍ ആരില്‍നിന്നും പരാതി ലഭിച്ചില്ല. 8.6 കോടി രൂപ നഷ്ടമായതിനുശേഷം മാത്രമാണ് തട്ടിപ്പിനെപ്പറ്റി ബാങ്ക് അധികൃതര്‍ അറിഞ്ഞത്.

ബാങ്കിന്റെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെടുന്നതായി ഡിസംബര്‍ 23ന് തന്നെ ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇ-വാലറ്റ് വഴിയാണു പണം നഷ്ടപ്പെടുന്നതെന്ന് മനസിലാക്കുന്നത്. 2000ല്‍ പരം അക്കൗണ്ടുകളാണ് ഇത്തരത്തില്‍ തട്ടിപ്പിനായി ഉപയോഗിച്ചത്.

shortlink

Post Your Comments


Back to top button