Kerala

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ കാറിനു നേരെ ആക്രമണം

തിരുവനന്തപുരം : കസ്റ്റംസ് മേധാവിയുടെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അജ്ഞാത സംഘം ആക്രമിച്ച് നശിപ്പിച്ചു. കൊച്ചി കസ്റ്റംസ് ഡിപ്പാര്‍ട്ടമെന്റ് സൂപ്രണ്ടും അട്ടക്കുളങ്ങര സ്‌കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരുമായ മണക്കാട് ഒന്നാം പുത്തന്‍ തെരുവ് വീട്ടില്‍ ജി.ഗോമതിയുടെ കാറാണ് നശിപ്പിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. സമീപവാസികളാണ് ഗോമതിയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചത്. കാറിന്റെ ബോണറ്റും ഡോറുമടക്കം അക്രമികള്‍ നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാര്‍ നശിപ്പിച്ചതിനു പിന്നില്‍ ഉദ്യോഗസ്ഥയോടുള്ള വ്യക്തി വൈരാഗ്യമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button