KeralaNews

ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനായി ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചെന്ന് ശോഭന പറഞ്ഞു. തനിക്ക് യാതൊരു അംഗീകാരവുമില്ലാത്ത പാര്‍ട്ടിയില്‍ തുടരാനില്ലെന്നാണ് നിലപാട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ശോഭനാ ജോര്‍ജ് പ്രചരണം തുടങ്ങി. കെട്ടിവയ്ക്കാനുള്ള പണം മണ്ഡലത്തിലെ സ്ത്രീകളില്‍ നിന്നാണ് ശേഖരിക്കുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്ന് സ്വതന്ത്രയായി മല്‍സരിക്കാന്‍ ശോഭനാ ജോര്‍ജ് നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി ഇടപെട്ട് അത് പിന്‍വലിപ്പിച്ചു. അതിനാല്‍ ഇത്തവണ പാര്‍ട്ടി ചെങ്ങന്നൂരില്‍ അവസരം നല്‍കുമെന്നായിരുന്നു ശോഭനയുടെ പ്രതീക്ഷ. എന്നാല്‍ ഇക്കുറിയും കടുത്ത അവഗണനയാണ് ലഭിച്ചതെന്നും അതിനാല്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചെന്നും ശോഭന ജോര്‍ജ് പഞ്ഞു. ചെങ്ങന്നൂര്‍ വികസന മുന്നണിയെന്ന പ്ലാറ്റ്‌ഫോമിലാണ് വോട്ട് തേടുന്നത്. കെട്ടിവയ്ക്കാനുള്ള പണം ഒരു രൂപ വീതം നാട്ടുകാരായ സ്ത്രീകളില്‍നിന്ന് വാങ്ങിത്തുടങ്ങി. പതിനായിരം പേരില്‍നിന്ന് ഒരു രൂപ വീതം വാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button