Prathikarana Vedhi

പാഴാകാത്ത പത്മദളങ്ങൾ…ബിജെപിയെ വിമര്‍ശിച്ചും, ആശംസകള്‍ അര്‍പ്പിച്ചും അബ്ദുള്‍ ലത്തീഫ്

പ്രമോദ് മഹാജൻ, സുഷമാ സ്വരാജ്, അരുൺ ജറ്റലീ, വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ്…..

വാജ്പേയ് മന്ത്രിസഭ 2004 ൽ അധികാരം ഒഴിയുമ്പോൾ BJP-യിൽ നിന്ന് ഉയർന്നുവന്ന രണ്ടാംനിര ദേശീയ യുവ നേതാക്കളായിരുന്നൂ ഇവരൊക്കെ. എബി വാജ്പേയി, എൽകെ അദ്വാനി, എംഎം ജോഷി, ഭൈറോൺസിംഗ് ഷെഖാവത് തുടങ്ങി കെ ജി മാരാർ വരെയുള്ള ഉന്നതശ്രേഷ്ടരായ നേതാക്കളുടെ ശിക്ഷണത്തിൽ വളർന്നുവന്ന അനേകം യുവ നേതാക്കളിൽ ഏറ്റവും ശ്രദ്ധേയരായവരിൽ ചിലർ. ഒരു രാഷ്ട്രീയ കുടുംബത്തിന്‍റെയോ കുലമഹിമയുടേയോ, മക്കൾ രാഷ്ട്രീയത്തിന്‍റെയോ പിന്തുണയും ഇല്ലാതെ സ്വന്തം കഴിവും അർപ്പണബോധവും സത്യസന്ധതയും കൊണ്ട് നേതാക്കളായവർ…

ശിവരാജ് സിംഗ് ചൗഹാൻ, ഉമാഭാരതി നരേന്ദ്രമോദി വസുന്ദരരാജെ തുടങ്ങിയവരെ അതതു സംസ്ഥാനങ്ങളുടെ അധികാര ചുമതലയും നൽകി അവരോധിക്കപ്പെട്ടൂ.

നിർഭാഗ്യവശാൽ ഈ യുവനിരയിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തി ശ്രീ പ്രമാദ് മഹാജൻ വധിക്കപ്പെട്ടു.

2004 നുശേഷം കോൺഗ്രസ് മുന്നണി ഭരണമായിരുന്നൂ. മന്മോഹൻ സിംഗ് എന്ന പാവം മനുഷ്യനെ മുന്നിൽ നിർത്തി സോണിയയും കുടുംബവും മറ്റു തീവെട്ടി കൊള്ളക്കാരും പത്ത് വർഷം നടത്തിയ ദുർഭരണം. ഒടുവിൽ കോൺഗ്രസിനെ നൽപ്പത്തിനാലു സീറ്റിലൊതുക്കിയ ദുസ്സഹമായ അഴിമതി ഭരണം.

എൽകെ അദ്ധ്വാനിയായിരുന്നൂ പ്രതിപക്ഷ നേതാവെങ്കിലും BJP യെ ഊർജ്ജസ്വലതയോടെ മുന്നോട്ട് നയിച്ചത് സുഷമാ സ്വരാജും അരുൺ ജറ്റലിയും വെങ്കയ്യ നായിഡുവും രാജ്നാഥും ഒക്കെ ആയിരുന്നൂ. അരുൺ ജറ്റലി അന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവു കൂടി ആയിരുന്നൂ. പല സംസ്ഥാനങ്ങളിലും BJP യുടെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത് വെന്നിക്കൊടി പാറിച്ചയാൾ.

2014-ലിലെ തിരഞെടുപ്പിൽ സുഷമ സ്വരാജോ അരുൺ ജറ്റലിയോ ആയിരിക്കും BJP യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് എന്നെപ്പോലെ ഏറെപ്പേർ കണക്കുകൂട്ടി.

തീർച്ചയായും അവരൊക്കെ അതിനു പരിപൂർണ്ണ യോഗ്യരായിരുന്നൂതാനും.

എന്നാൽ എല്ലാ രാഷ്ട്രീയ നിരീക്ഷകരേയും അമ്പരപ്പിച്ചുകൊണ്ട് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ച് മുൻ നിരയിൽ എത്തിച്ചത് നരേന്ദ്രമോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രിയെ ആയിരുന്നൂ. ഗുജറാത്ത് ഭരണത്തേയും വികസനത്തേയും കുറിച്ച് രാജ്യമാകമാനം ചർച്ചകളും അനുകൂല പ്രതികൂല വാതപ്രതിവാദങ്ങളും നടന്നിരുന്നൂ എങ്കിലും നരേന്ദ്രമോദി രാജ്യത്തെ നയിക്കാൻ പറ്റിയ ശ്രേഷ്ട വ്യക്തിയായ് എനിക്കൊട്ടും തോന്നിയിരുന്നില്ല. മാത്രവുമല്ല സുഷമയേയും അരുൺ ജറ്റലിയേയും വെങ്കയ്യയേയും പോലെ നമ്മൾ കണ്ടു ശീലിച്ച നല്ല നേതാക്കൾ അനേകം ഉള്ളപ്പോൾ ഈ ബിജെപി എന്തിനാണ് ഗുജറാത്ത് കലാപത്തിന്‍റെ പേരുദോഷം പോലുമുള്ള മോദിയേയും പൊക്കിക്കൊണ്ട് വരുന്നതെന്നും അതൊരു വലിയ മണ്ടത്തരമാണെന്നും തീർച്ചയായും സംശയിച്ചു.

പക്ഷേ ബീജെപി പ്രവർത്തകർപോലും മോദിക്ക് അനുകൂലമായ് ചിന്തിച്ചു തുടങ്ങുംമുമ്പേ സർവ്വ BJP വിരുദ്ധ പക്ഷവും മാധ്യമങ്ങളും ഒന്നടങ്കം മോദിക്കെതിരായ് വാൾമുന തിരിച്ച് ആക്രമിച്ചു തുടങ്ങിയിരുന്നൂ. തിരഞെടുപ്പ് അടുക്കും മുൻപേ മോദിക്കെതിരായുള്ള ആക്രമണം അതിന്‍റെ ഉച്ചസ്തായിയിൽ എത്തിയിരുന്നൂ. അതു കണ്ടപ്പോഴാണ് ഈ മോദി അത്ര നിസ്സാരക്കാരനല്ലന്നും ബിജെപി ഗുജറാത്തിൽ സൂക്ഷിച്ചുവച്ച വജ്രാസ്ത്രമായിരുന്നൂ എന്നും തോന്നിത്തുടങ്ങിയത്. അവിടെനിന്ന് നരേന്ദ്രമോദി എന്ന അശ്വമേഥത്തിന്‍റെ തേരോട്ടം കൂടുതൽ ഊർജ്ജത്തോടെ കുതിക്കാൻ തുടങ്ങി. ഇന്ത്യൻ ജനതയും തിരഞെടുപ്പ് കൊടുങ്കാറ്റും മോദി മോദി എന്നു ആർത്തു വിളിക്കാൻ തുടങ്ങി. അങ്ങനെ മോദി വിരോധം പറഞ എല്ലാവരേയും നിഷ്പ്രഭരാക്കി ഗുജറാത്തിലെ BJP യുടെ വജ്രായുധം തനിച്ചു ഭൂരിപക്ഷവും നേടി പാർലമെന്റിനെ കുനിഞ്ഞ് നമസ്കരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി എന്ന രത്നകിരീടം ചൂടി.

അന്നു BJP എടുത്ത ധീരമായ തീരുമാനം ഒട്ടുമേ തെറ്റായിരുന്നില്ലാ എന്നും BJP അതു ചെയ്തില്ലായിരുന്നൂ എങ്കിലാണ് രാജ്യത്തിനു നഷ്ടമുണ്ടാവുക എന്നും പരിപൂർണ്ണാര്‍ത്ഥത്തിൽ സത്യമായിരുക്കുന്നു, വ്യക്തമായിരിക്കുന്നൂ. നരേന്ദ്രമോദി എന്ന മനുഷ്യൻ ഇന്ന് രാജ്യത്തിന്‍റെ ഹൃദയമായ് മാറി ദാസനായ് പണിയെടുത്ത് ഉന്നതിയിലേക്ക് നയിക്കുന്നു.

നന്ദി ബിജെപി, മോദി എന്ന പ്രധാനമന്ത്രിയെ രാജ്യത്തിനു തന്നതിന്….

അതുപോലെ ഞാൻ ആദ്യം പറഞ പത്മ ദളങ്ങൾ ഒന്നും പാഴോ പതിരോ ആയിരുന്നില്ല. സുഷമയും ജറ്റലിയും വെങ്കയ്യയും തുടങ്ങി ദാ കിരൺ കുമാർ റിജിജു വരെയുള്ള ഓരോ പത്മ ദളങ്ങളും അർപ്പണ ഭാവത്തോടെ നാടിനായ് പണിയെടുക്കുന്നൂ. അതുപോലെ എത്ര സ്റ്റേറ്റുകളിലെ ഭരണം അവിടെയെല്ലാം തന്മയത്വവും സ്വയാർജ്ജവവുമുള്ള മുഖ്യമന്ത്രിമാർ മറ്റു മന്ത്രമാർ.. ഒരു മോദിക്കു ശേഷം പലപല മോദിമാരുണ്ടെന്ന് തോന്നിപ്പിക്കുംവിധം വളർന്നുവരുന്ന ആയിരക്കണക്കിന് നേതാക്കൾ….

ധാരാളം പുഴുക്കുത്തുകളുണ്ട്, അഴിമതിക്കാരും, വാകൊണ്ട് കോമാളിക്കുഴി തോണ്ടുന്നവരും തനി രൗദ്രഭാവത്തിൽ ഉള്ളവരും ഉണ്ട്. എന്നാലും നൂറുവയസ്സു തികഞ്ഞതും നാലുമാസം ആയതുമായ മറ്റു പാർട്ടികളെ വച്ചു നോക്കുമ്പോൾ എത്രയെത്രയോ ശ്രേഷ്ടം. പാതിയും ചത്ത കോൺഗ്രസ് ഇനി എഴുന്നേറ്റു നടക്കുമോന്നറിയില്ല. ഒരുപക്ഷേ മരിച്ചശേഷം പുനർജ്ജനിച്ചാൽ കണ്ടു പഠിക്കണം ബിജെപിയെ. കുടുംബവാഴ്ചയും മക്കൾ രാഷ്ട്രീയവും ആജീവനാന്ത സ്ഥാനമാനങ്ങളും മാത്രമാണോ രാഷ്ട്രീയമെന്ന്. മോദിയെപ്പോലെ ഒരു നേതാവ് എങ്ങനെ വളർന്നു വരണമെന്ന്, വന്നാൽത്തന്നെ പാർട്ടിയിൽ എന്തു പ്രാധാന്യമെന്ന്, അധികാരം കിട്ടിയാൽ അത് എങ്ങനെ പളുങ്കുപാത്രംപോലെ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന്..

കേരളത്തിലും ഉണ്ട് ധാരാളം നല്ല താമര മൊട്ടുകൾ. എല്ലാവരും കർമ്മ പഥങ്ങളിൽ വിജയംവരിച്ച് നാളത്തെ രാഷ്ട്ര ശിൽപ്പികളായ് തീരട്ടേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button