NewsInternational

ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പൂര്‍ണ്ണപരാജയം

സോള്‍: തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങള്‍ക്കിടയില്‍ ഉത്തര കൊറിയയ്ക്ക് തിരിച്ചടി. രാഷ്ട്ര സ്ഥാപകന്‍ കിം ഇല്‍സങിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15ന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുവെന്ന് ദക്ഷിണ കൊറിയ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മുത്തച്ഛനാണ് ഇല്‍സങ്.

പസഫിക് ദ്വീപിലെ ഗുവാമില്‍ യു.എസിന്റെ സൈനിക താവളത്തെ ലക്ഷ്യമിടാന്‍ കഴിയുന്ന മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ തയ്യാറെടുക്കുവെന്ന റിപ്പോര്‍ട്ടിനിടെയാണ് പരീക്ഷണം പാളിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ കിഴക്കന്‍ തീരത്ത് നടത്തിയ പരീക്ഷണമാണ് പരാജയപ്പെട്ടതെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.

ഏത് ഇനത്തില്‍പെട്ട മിസൈലാണ് ഇന്ന് പരീക്ഷിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ മുസുദാന്‍ വിഭാഗത്തിലുള്ള മധ്യദൂര മിസൈലാണ് പരീക്ഷണത്തിന് ശ്രമിച്ചതെന്ന് പേരുവെളിപ്പെടുത്താത്ത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ യോനാപ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button