NewsInternationalFood & Cookery

ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത്

പാരീസ്: ഉച്ചയ്ക്ക് വിശപ്പടക്കാനായി പ്രശസ്ത ഫാസ്റ്റ് ഫുഡ് സെന്ററില്‍ കയറി ഫ്രൈഡ് ചിക്കന്‍ വിങ്‌സ് മീല്‍സ് ഓര്‍ഡര്‍ ചെയ്ത ഒരു കസ്റ്റമര്‍ ഭക്ഷണം വന്നപ്പോള്‍ ഞെട്ടിപ്പോയി. വിങ്‌സ് ചിക്കന്‍ ഫ്രൈഡിനു പകരം കിട്ടിയത് നല്ല കോഴിത്തല ഫ്രൈഡ്!

പാരീസിലാണ് സംഭവം. പ്രശസ്തമായ ‘ക്വിക്ക്’ ടെയ്ക്ക് എവേ റെസ്റ്റോറന്റില്‍ നിന്നായിരുന്നു ഇയാള്‍ക്ക് ദുരനുഭവമുണ്ടായത്. അധികാരികള്‍ക്ക് പരാതി നല്‍കുന്നതിന് മുന്‍പ് ഇയാള്‍ കോഴിത്തലയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ സംഭവം വന്‍ വിവാദമായിരിക്കുകയാണ്. റെസ്റ്റോറന്റിനെതിരെ നടപടി ആവശ്യപ്പെട്ട് നവ മാധ്യമങ്ങളില്‍ വന്‍ ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.

ഫ്രൈഡ് കോഴിത്തല കിട്ടിയയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button