Kerala

എന്തുകൊണ്ട് കുമ്മനം ജയിക്കണമെന്നും മുരളീധരന്‍ തോല്‍ക്കണമെന്നും വിശദീകരിച്ച് അരയസമാജം

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബിജെപി കണ്‍വന്‍ഷന്‍ സമ്മേളനത്തെ വേറിട്ടതാക്കിയത് ഒരു പ്രസംഗമായിരുന്നു.മാറാട് അരയസമാജത്തിന്റെ സെക്രട്ടറിയായ മുരുകേശന്‍ എന്ന രാഷ്ട്രീയക്കാരനല്ലാത്ത സാധാരണക്കാരന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്ന വാക്കുകള്‍,എന്തുകൊണ്ട് കുമ്മനം രാജശേഖരനെ വിജയിപ്പിയ്ക്കണം എന്നതിന്‍റെ ഉത്തരമായിരുന്നു.

 

ചരിത്രത്തിലാദ്യമായിട്ടാണ് അരയസമാജത്തിന്റെ ഭാരവാഹി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വേദിയില്‍ പ്രസംഗിക്കുന്നത് എന്നു പറഞ്ഞു തുടങ്ങിയ മുരുകേശ് മാറാട് അതിന്റെ കാരണവും വിശദീകരിച്ചു.

“കുമ്മനം രാജശേഖരന്‍ ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ നേതാവല്ല. ഞങ്ങളുടെ വഴികാട്ടിയാണ്. ഞങ്ങളുടെ സ്വത്താണ്, സ്വന്തമാണ്, ഞങ്ങളിലിലൊരാളാണ്. അദ്ദേഹമില്ലായിരുന്നെങ്കില്‍ മാറാട് കടലോരമേഖലയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരായി ഞങ്ങള്‍ മാറിയേനെ.
മാറാട് കൂട്ടക്കുരുതി ഒറ്റ ദിവസം കൊണ്ടാണ് ഞങ്ങളെ അരക്ഷിതാവസ്ഥയിലാക്കിയത്. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ബിജെപി ഒഴികെ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും കൊന്നവര്‍ക്കൊപ്പമായിരുന്നു. നഷ്ടപരിഹാരം നല്‍കി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു നടന്നത്. അപ്പോഴാണ് ഒരു ദൈവദൂതനെപ്പോലെ കുമ്മനം രാജേട്ടന്‍ കടന്നുവന്നത്. പിന്നീട് അദ്ദേഹമായിരുന്നു ഞങ്ങള്‍ക്ക് എല്ലാമെല്ലാം. മുന്നു മാസത്തോളം ഞങ്ങള്‍ക്കൊപ്പം താമസിച്ചു.ഒരുമിച്ചുണ്ടു, കുടിലിലും ചിലപ്പോഴൊക്കെ കടല്‍ തീരത്തും കിടന്നുറങ്ങി. തീരദേശം കൈക്കലാക്കാനുള്ള ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന് ഞങ്ങളെ സജ്ജരാക്കി. സമ്പൂര്‍ണ്ണ വിജയമായിരുന്ന മാറാട് സമരം രാജേട്ടനില്ലായിരുന്നുവെങ്കില്‍ പരിപൂര്‍ണ്ണ പരാജയമാകുമായിരുന്നുവെന്ന് അരയസമാജത്തിലെ ഓരോരുത്തര്‍ക്കും അറിയാം.
അതിനാലാണ് അരയസമാജം കീഴ്‌വഴക്കങ്ങളും നിയമാവലിയും മാറ്റിവെച്ച് കുമ്മനം രാജശേഖരനെ വിജയിപ്പിക്കാനായി അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ തീരുമാനമെടുത്തത്. അത് അറിയിക്കാനാണ് ഞാനിവിടെ എത്തിയത്. അമ്മമാരുള്‍പ്പെടെ എത്ര പേര്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു വരാന്‍ തയ്യാറായി നില്‍ക്കുകയുമാണ്. വട്ടിയൂര്‍ക്കാവിലെ ഫലം മാറാടിന് ഇരട്ടി മധുരമായിരിക്കും സമ്മാനിക്കുകയെന്നും മുരുകേശ് പറഞ്ഞു. കുമ്മനത്തിന്റെ വിജയം ആദ്യം ആഘോഷിക്കും.”
കെ മുരളീധരനെതിരെ മുരുകേശന്‍ ആഞ്ഞടിച്ചു.മുരളീധരന്റെ പരാജയം കാണാന്‍ തങ്ങള്‍ ആഗ്രഹിയ്ക്കുന്നെന്നു പറഞ്ഞ മുരുകേശന്‍ . അരയ സമൂഹത്തെ ഏറ്റവും അധികം ആക്ഷേപിച്ച രാഷ്ട്രീയ നേതാവാണ് മുരളീധരനെ വിശേഷിപ്പിച്ചു.
“ മാറാട് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അരയ സ്ത്രീകള്‍ ഉണ്ണാവ്രതംതം എടുക്കുമ്പോള്‍ തൊട്ടടുത്തു തന്നെ സ്‌നേഹസംഗമം എന്ന പേരില്‍ പരിപാടി നടത്തി അരയ സ്തീകളെ ആക്ഷേപിക്കുകയായിരുന്നു മുരളീധരന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുറെ പെണ്ണുങ്ങള്‍ അപ്പുറത്ത് പട്ടിണികിടക്കുന്നത് വെറുതെയാണ്, സിബിഐ അന്വേഷണം വേണ്ടന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. പിണറായി വിജയനൊപ്പം വേദി പങ്കിട്ടുകൊണ്ട് മുരളി അന്നവിടെ പറഞ്ഞു.
പട്ടിണി സമരത്തെ പരിഹസിക്കാന്‍ സ്‌നേഹസംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ബിരിയാണിയും നല്‍കി. അന്ന് അരയ സ്ത്രീകള്‍ മുരളീധരനെ ശപിച്ചതാണ്. വടക്കാഞ്ചേരിയിലും കൊടുവള്ളിയിലും മുരളി തോറ്റപ്പോള്‍ മാറാടുകാര്‍ സന്തോഷിച്ചു. ഞങ്ങള്‍ക്ക് വീണ്ടും സന്തോഷിക്കണം. അതിന് വട്ടിയൂര്‍ക്കാവില്‍ കുമ്മനം ജയിച്ചാല്‍ മാത്രം പോരാ. കെ.മുരളീധരന്‍ ദയനീയമായി തോല്‍ക്കുകയും വേണം”, മാറാട് മുരുകേശ് പറഞ്ഞു.

 
 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button