KeralaNews

ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് വി.എസിന്റെ ‘വാക്ക് പോര്’ ചിരിതരംഗം ഉയര്‍ത്തുന്നു

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ട്വീറ്റ്. ‘വഴി മുട്ടി ബി.ജെ.പി, വഴികാട്ടാന്‍ ഉമ്മന്‍ ചാണ്ടി’ എന്നാണ് വി.എസിന്റെ ട്വീറ്റ്. കേരളത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് തിരഞ്ഞെടുപ്പ് മല്‍സരമെന്ന ഉമ്മന്‍ ചാണ്ടിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വി.എസിന്റെ പരിഹാസരൂപേണയുള്ള ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. 

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി’ എന്ന പ്രയോഗം തന്നെയാണ് വി.എസ് ഇവിടെ പരിഹസിക്കാനായി ഉപയോഗിച്ചതും. അടുത്തിടെയാണ് വി.എസ് സമൂഹമാധ്യമങ്ങളില്‍ സജീവമായത്. അന്നു മുതല്‍ ഫെയ്‌സ്ബുക്ക് വഴി ഉമ്മന്‍ ചാണ്ടിയുമായി അദ്ദേഹം ‘സൈബര്‍ പോരിലായിരുന്നു’. വി.എസിന്റെ പുതിയ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button