Uncategorized

പള്ളി വികാരിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മാവേലിക്കര : പള്ളി വികാരിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം. തെക്കേക്കര കുറത്തികാട് ജറുശലേം മാര്‍ത്തോമാ പള്ളിയിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിക്കുള്ളില്‍ കമ്മിറ്റി നടക്കുമ്പോള്‍ ഇവിടുത്തെ ഇടവകാംഗവും വടക്കേ മങ്കുഴി തുണ്ടില്‍തറയില്‍ സോണി വില്ലയില്‍ എസ്.കെ തോമസ് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പള്ളി വികാരി രാജി ഈപ്പന്റെ ദേഹത്ത് ഒഴിച്ച് ലൈറ്റര്‍
കത്തിക്കാനാണ്‌ ശ്രമിച്ചത്. ഈ സമയം തൊട്ടടുത്തുണ്ടായിരുന്ന കമ്മിറ്റിയംഗമാണ് ശ്രമം വിഫലമാക്കിയത്. മുമ്പും ഇയാള്‍ ആരാധനാലയത്തില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ 18 വര്‍ഷം മുമ്പ് പോലീസ് ഉദ്യോഗസ്ഥരുടെ തലക്കടിച്ച കേസിലും പ്രതിയാണ്. കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്ത തോമസിനെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button