Gulf

106 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി

അജ്മാന്‍ : 106 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. ആവര്‍ത്തിച്ചുള്ള ഗതാഗത നിയമലംഘനംമൂലമാണ് ഗതാഗത വകുപ്പ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയത്.

നിയമലംഘനം മൂലം ട്രാഫിക് ഫയലില്‍ 24 ബ്ലാക്ക് മാര്‍ക്ക് പൂര്‍ത്തിയായവര്‍ക്കാണ് ലൈസന്‍സ് നഷ്ടമായത്. ട്രാഫിക് നിയമം ലംഘിച്ചവരില്‍ കൂടുതലും ഏഷ്യന്‍ രാജ്യക്കാരാണെന്ന് ഗതാഗത വകുപ്പ് പട്രോളിംഗ് വിങ് ഡയറക്ടര്‍ കേണല്‍ അലി അല്‍ മുസീബി അറിയിച്ചു. നിയമലംഘകരില്‍ രണ്ടാം സ്ഥാനത്താണ് സ്വദേശികള്‍. ഇതര അറബ് രാജ്യങ്ങളിലെ പൗരന്മാരാണ് ഗതാഗത വകുപ്പിന്റെ ട്രാഫിക് നിയമലംഘന പട്ടികയില്‍ മൂന്നാമതുള്ളത്.

കഴിഞ്ഞ വര്‍ഷം ഡ്രൈവിംഗ് ലൈസന്‍സില്‍ 24 ബ്ലാക്ക് മാര്‍ക്ക് തികഞ്ഞതു മൂലം 292 പേരുടെ ലൈസന്‍സ് പിടിച്ചെടുത്തിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് ഏഴു ശതമാനം കുറവാണ്. വേഗം കുറച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും സുരക്ഷാ ബെല്‍റ്റ് ധരിച്ചുമായിരിക്കണം വാഹനമോടിക്കേണ്ടതെന്ന് കേണല്‍ അലി വ്യക്തമാക്കി. നിരത്തുകളില്‍ പരിധി വിട്ട് പെരുമാറുന്നവരെ കണ്ടെത്താന്‍ നിരീക്ഷകരെ നിയമിച്ചിട്ടുണ്ടെന്ന് കേണല്‍ അലി പറഞ്ഞു. ലൈസന്‍സ് തടഞ്ഞുവെയ്ക്കപ്പെട്ട കാലത്ത് വാഹനം ഓടിക്കുന്നത് ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button