Kerala

ബി.ജെ.പിയെയും എല്‍.ഡി.എഫിനെയും രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി

തൃശൂര്‍ : ബി.ജെ.പിയെയും എല്‍.ഡി.എഫിനെയും രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. തൃശൂരില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയാഗാന്ധി.

എല്‍.ഡി.എഫ് വികസനവിരോധികളാണെന്നും എല്‍.ഡി.എഫിന്റേത് എല്ലാം തടസപ്പെടുത്തുന്ന പ്രത്യയശാസ്ത്രമാണെന്നും സോണിയ ആരോപിച്ചു. മദ്യനയത്തെക്കുറിച്ച് എല്‍.ഡി.എഫില്‍ തികഞ്ഞ ആശയക്കുഴപ്പമാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ പൂര്‍ണമായി അവഗണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമയമത്രയും ചെലവഴിച്ചത് യാത്രകള്‍ നടത്താനായിരുന്നു. കേരളത്തിന്റെ മതേതരമൂല്യങ്ങളെ ബി.ജെ.പിയും ആര്‍.എസ്.എസും ആക്രമിക്കുകയാണ്. ഈ ആക്രമണങ്ങളെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button