NewsInternational

നായയെ സല്യൂട്ട് ചെയ്യാന്‍ പരിശീലിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

എഡിന്‍ബറോ:നായയെ നാസി സ്‌റ്റൈലില്‍ സല്യൂട്ട് ചെയ്യാന്‍ പരിശീലിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാകോര്‍ട്ട്‌ലാന്‍ഡ് സ്വദേശിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കാമുകിയുടെ ബുദ്ധ എന്നു പേരുള്ള പഗ്ഗിനെ സല്യൂട്ട് ചെയ്യാന്‍ പരിശീലിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് 28 കാരനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്. ജൂത വിഭാഗത്തെ അപമാനിക്കുന്ന രീതിയില്‍ യുവാവ് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. സ്‌കോട്ടിഷ് ഭാഷയിലാണ് യുവാവ് സംസാരിക്കുന്നത്. വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ഒരു കോള്‍ സെന്ററില്‍ താല്‍ക്കാലികമായി ഉണ്ടായിരുന്ന ജോലി യുവാവിന് നഷ്ടമായി. സംഭവത്തിന് ശേഷം മാപ്പ് ചോദിച്ച് യുവാവ് രംഗത്തെത്തിയിരുന്നു. കുറ്റകരമായ വിഡോയോകളോ ചിത്രങ്ങളോ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്നതിനെതിരെയുള്ള 2003 ലെ കമ്മ്യൂണിക്കേഷന്‍ ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് യുവാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button