Kerala

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും : അഡ്വ.കെ.എം തോമസ്

ബൃന്ദ കാരാട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ പിശക് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നയാളാണ് അഡ്വക്കേറ്റ് കെ.എം തോമസ്. എന്നാല്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും, ട്രോളുകള്‍ ഇറങ്ങുന്നതില്‍ തനിക്ക് വിഷമം ഇല്ലെന്നുമാണ് കെ.എം തോമസ് ഒരു പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് വ്യക്തമാക്കിയത്.

‘സോഷ്യല്‍മീഡിയ ആഘോഷിച്ചോട്ടെ അതില്‍ എനിക്ക് വിഷയമില്ല. ഞാന്‍ സ്ഥിരമായി പരിഭാഷപ്പെടുത്തുന്ന ആളൊന്നുമല്ല. ഞാന്‍ ഒരു അഡ്വക്കേറ്റാണ്. ഏതെങ്കിലും രാഷ്ട്രീയവിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞാല്‍ എനിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. എനിക്ക് പരിഭാഷ ചെയ്ത് മുന്‍പരിചയമില്ല. ബൃന്ദയുടെ പ്രസംഗത്തിന് ഒരുദിവസം മുമ്പ് ഒരു കന്നടപ്രസംഗം തര്‍ജമ ചെയ്തു. അതില്‍ പിശകുകള്‍ ഒന്നുമില്ലായിരുന്നു. അങ്ങനെയാണ് പാര്‍ട്ടി എന്നെ ബൃന്ദയുടെ പ്രസംഗം തര്‍ജമ ചെയ്യാന്‍ നിയോഗിക്കുന്നത്. ട്രോളുകള്‍ ഇറങ്ങുന്നതില്‍ എനിക്ക് വിഷമം ഒന്നുമില്ല. ഉപ്പുതിന്നവന്‍ ഏതായാലും വെള്ളം കുടിക്കണം. ‘-കെ.എം തോമസ് വ്യക്തമാക്കി.

തനിക്ക് സഭാകമ്പം ഒന്നുമില്ലായിരുന്നു. ലക്ഷങ്ങളുടെ മുന്നിലും സംസാരിക്കാം. പക്ഷെ ഇത് ഒന്ന് തെറ്റിയപ്പോള്‍ പിന്നെ ബാക്കി പിടിവിട്ടുപോയി. അടി തെറ്റിയാല്‍ ആനയും വീഴും. ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് കൃത്യമായ പരിഭാഷ വേണമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിച്ചില്ല. അതോടെയാണ് ട്രോളുകളൊക്കെ വരാന്‍ തുടങ്ങിയത്. അവരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അഡ്വ.കെ.എം തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button