KeralaNews

ഒന്‍പതുവയസുകാരിയെ പീഡനത്തിനിരയാക്കിയ യുവാവിനായി പൊലീസ് തെരച്ചില്‍

കുളത്തൂപ്പുഴ: രക്ഷിതാക്കള്‍ ഇല്ലാത്ത സമയം വീട്ടിലെത്തി പട്ടികജാതിക്കാരിയായ ഒന്‍പതു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ അയല്‍വാസിയായ യുവാവിനായ് പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മൈലമൂട് സ്വദേശിയായ മീന്‍ കച്ചവടക്കാരനായ അനസ്(21) എന്ന യുവാവിനു വേണ്ടിയാണ് കുളത്തൂപ്പുഴ പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. സംഭവത്തെ കുറിച്ച് കുളത്തൂപ്പുഴ പൊലീസ് പറയുന്നത്. കഴിഞ്ഞ 18ന് കുട്ടിയുടെ മാതാവ് പുറത്ത് പോയിരുന്ന സമയം നോക്കി വീട്ടിലെത്തിയ അനസ് പെണ്‍കുട്ടിയെ കടന്ന് പിടിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നു സംഭവം കണ്ടിരുന്ന സമീപവാസിയായ മറ്റൊരു കുട്ടി രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് വിവരം പുറം ലോകം അറിയുന്നത് ഇതോടെ പ്രതി ഒളിവില്‍ പോയതായ് എസ്.ഐ. ബി.അനീഷ് അറിയിച്ചു.

രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് പെണ്‍ കുട്ടിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. അഡീഷ്ണല്‍ എസ്.ഐ. അനൂപ്കൃഷ്ണന്‍, എ.എസ്.ഐ മാരായ സുബൈര്‍,ഇബ്രാഹീംകുട്ടി, സി.പി.ഒ. വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിക്കായ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button