India

കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി

കാഠ്മണ്ഡു : കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ഇന്ത്യന്‍ പര്‍വതാരോഹകനായിരുന്ന പരേഷ് നാഥിന്റെ മൃതദേഹമാണ് എവറസ്റ്റിന്റെ 7900 അടി ഉയരത്തില്‍ നിന്ന് കണ്ടെത്തിയത്.

PARESH-2

പരേഷിനൊപ്പം കാണാതായ മറ്റൊരു പര്‍വതാരോഹകന്‍ ഗൗതം ഘോഷിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. നാഥ് ഉള്‍പ്പെടുന്ന നാലംഗ പര്‍വതാരോഹക സംഘത്തെ മെയ് 21ന് ആണ് കാണാതായത്. ഇതില്‍ സുനിത ഹസ്‌ര എന്നയാളെ തൊട്ടടുത്ത ദിവസം തന്നെ രക്ഷപെടുത്തിയിരുന്നു.

സുബാഷ് പോള്‍ എന്നയാള്‍ രക്ഷാശ്രമത്തിനിടെ മരിച്ചു. ഓസ്‌ട്രേലിയക്കാരിയായ മരിയ സ്ട്രിഡം എന്ന പര്‍വതാരോഹക വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം താഴ്‌വാരത്ത് എത്തിച്ചിട്ടുണ്ട്. ഇതോടെ ഈ മാസം മാത്രം എവറസ്റ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button