India

ബി.ജെ.പിയുടെ ശക്തി കുറച്ചു കാണാനാകില്ല : മെഹബൂബ മുഫ്തി

ശ്രീനഗര്‍ : കാശ്മീരില്‍ ബി.ജെ.പിയുടെ ശക്തി കുറച്ചു കാണാനാകില്ലെന്നും കാശ്മീരിന്റെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാരുമായി നല്ലബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി.

മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം നിയമസഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് മെഹബൂബ ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീരിന്റെ ഉന്നമനത്തിനായാണ് തന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന്‌ സര്‍ക്കാര്‍ രൂപീകരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അക്രമങ്ങളെത്തുടര്‍ന്ന് ജമ്മു കാശ്മീരില്‍ നിന്ന് പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുമെന്നും മെഹബൂബ നിയമസഭയില്‍ അറിയിച്ചു. 1989-90 കാലത്താണ് പണ്ഡിറ്റുകള്‍ താഴ്‌വര വിട്ടുപോയത്. ജമ്മുവും ശ്രീനഗറും സ്മാര്‍ട്ട് സിറ്റി ആക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകുമെന്നും പിതാവിന്റെ ആഗ്രഹം പോലെ പാകിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മെഹബൂബ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button