IndiaNews

രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ കണക്ഷന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് നെറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും 2018 ഓടെ വൈഫൈ സംവിധാനം ലഭ്യമാക്കുന്നത്. ടെലികോം സെക്രട്ടറി ജെഎസ് ദീപക് ആണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ആദ്യ പടിയായി അടുത്ത വര്‍ഷം മാര്‍ച്ചോടെ ഒരു ലക്ഷത്തോളം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ സംവിധാനം നടപ്പിലാക്കും. സംസ്ഥാന സര്‍ക്കാരുകളേയും ഉള്‍പ്പെടുത്തി മറ്റൊരു പദ്ധതിയ്ക്കും കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യം വെയ്ക്കുന്നതായും ദീപക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button