KeralaNews

ദേശീയ മത്സ്യനയം: ഡല്‍ഹിയിലെ യോഗത്തില്‍ പ്രതിനിധിയെ അയക്കാതെ കേരളം മാറിനില്‍ക്കുന്നു

കണ്ണൂര്‍: ദേശീയ മത്സ്യനയത്തിന്‍റെ ഭാഗമായി തയാറാക്കിയ കരടുരേഖ പരിശോധിക്കാനും സംസ്ഥാനത്തിന്‍റെ ആശങ്കകളും, നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനും കേരളത്തില്‍ നിന്ന്‍ പ്രതിനിധികള്‍ ആരുമില്ല. ബുധ്നാഴ്ച രാജ്യതലസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ നിന്നാണ് കേരളം ഇവ്വിധത്തില്‍ മാറി നില്‍ക്കുന്നത്.

മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒന്നോ രണ്ടോ പേരെ അയക്കണമെന്ന് കേന്ദ്രത്തില്‍ നിന്ന്‍ മൂന്നാഴ്ച മുമ്പു തന്നെ കേരളത്തിന്‌ രേഖാമൂലം അറിയിപ്പ് ലഭിച്ചിരുന്നു. ഫിഷറീസ് ഡയറക്ടറിന് ഫോണ്‍വഴിയും ഈ സന്ദേശം ലഭിച്ചിരുന്നു.

മുന്‍കൂട്ടി ഈ അറിയിപ്പുകള്‍ ലഭിച്ചിട്ടും ഒരു പ്രതിനിധിയെപ്പോലും അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല.

590-കിലോമീറ്റര്‍ നീണ്ട വിശാലമായ തീരദേശമുള്ള കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നതാണ് ദേശീയ മത്സ്യനയം. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ ഡയറക്ടര്‍ അയ്യപ്പന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് നയം തയാറാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button