KeralaJobs & VacanciesNews

പി.എസ്.സിക്ക് പത്തുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് ആയിരത്തോളം ഒഴിവുകള്‍

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പത്ത് ദിവസത്തിനുള്ളില്‍ പി.എസ്‌.സിക്ക് റിപ്പോര്‍ട്ട് ചെയ്തത് ആയിരത്തോളം ഒഴിവുകള്‍. കാറ്റഗറി തിരിച്ച് ഒഴിവുകളുടെ കണക്ക് തയ്യറാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നോ നാളെയോ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഒഴിവുകള്‍ പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചാണ് ഒഴിവുകളുടെ പട്ടിക തയ്യാറാക്കിയത്. മെയ് 26 മുതല്‍ ജൂണ്‍ 3 വരെ 952 ഒഴിവുകള്‍ പി.എസ്‌.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. 17 വകുപ്പുകളില്‍ നിന്നാണ് ഒഴിവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്. കാറ്റഗറി തിരിച്ച് ഒഴിവുകളുടെ വിശദമായ കണക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഇന്ന് തന്നെ തയ്യാറാക്കിയേക്കും.

ഇന്ന് തന്നെ ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറും. ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ കൂടി ഉള്‍പ്പെടുത്തിയാകും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റാങ്ക് പട്ടിക നിലവിലുണ്ടെങ്കില്‍ ഈ ഒഴിവുകളില്‍ എത്രയും വേഗം നിയമന ശിപാര്‍ശ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കും. പി.എസ്‌.സിയുടെ റാങ്ക് പട്ടിക നിലവില്‍ വരുന്നത് വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button