NewsInternational

അമേരിക്കയുടെ എഫ്-16 വിമാനങ്ങള്‍ വാങ്ങാം എന്ന പാകിസ്ഥാന്‍റെ ആഗ്രഹം വെള്ളത്തിലായി

ഇസ്‌ലാമാബാദ്: യുഎസ് നിർമിത എഫ് – 16 വിമാനങ്ങൾക്ക് പകരം ജോർദാൻ നിര്‍മിത എഫ് – 16 ആയിരിക്കും പാക്ക് സേന ഉപയോഗിക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി അയ്സാസ് ചൗധരി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വന്നതും ഡ്രോൺ ഉപയോഗിച്ച് പാക്ക് മണ്ണിൽ യുഎസ് നടത്തുന്ന ആക്രമണത്തോടുള്ള പ്രതിഷേധവുമാണ് പുതിയ നീക്കത്തിന് പിന്നിൽ. പാക്കിസ്ഥാൻ ചൈനയോട് അടുക്കുന്നത് യുഎസിനു താൽപ്പര്യമില്ല. അതും ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ കാരണമായി.പാക്കിസ്ഥാനുമായുള്ള യുഎസിന്റെ ബന്ധത്തിൽ വിള്ളൽ വീഴുന്നത് പുതുമയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരതയ്ക്കെതിരായി 16 വർഷം യുഎസ് പോരാടി. അതിൽ ആറു വർഷം സമാധാന പ്രവർത്തനങ്ങൾക്കു നൽകിയിരുന്നെങ്കില്‍ കാര്യങ്ങൾ മാറി മറിഞ്ഞേനെയെന്നും ചൗധരി പറഞ്ഞു. നേരത്തെ, എഫ് – 16 വിമാനങ്ങൾ പാക്കിസ്ഥാന് സബ്സിഡിയോടെ നൽകുന്നതിനെ യുഎസ് കോൺഗ്രസ് എതിരായിരുന്നു. അതേസമയം, തങ്ങളുടെ തീരുമാനത്തിൽ യുഎസ് സന്തുഷ്ടരായാണ് കാണപ്പെടുന്നതെന്നും ചൗധരി പറയുകയുണ്ടായി .

shortlink

Related Articles

Post Your Comments

Related Articles


Back to top button