Latest NewsIndiaNews

ഇന്ത്യയില്‍നിന്ന് എഫ് 16 വിമാനങ്ങള്‍ കയറ്റുമതിചെയ്യാന്‍ യു.എസ് കമ്പനി

ന്യൂഡല്‍ഹി: എഫ് 16 വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതിചെയ്യാന്‍ യു.എസ് കമ്പനി. ഇന്ത്യയില്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ്ആരംഭിച്ചാല്‍ വിമാനങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്യാല്‍ ഒരുക്കമാണെന്നാണ് അമേരിക്കന്‍ യുദ്ധവിമാന കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ വ്യക്തമാക്കി.

അമേരിക്കന്‍ കമ്പനിക്കു പുറമെ സ്വീഡല്‍ വിമാനകമ്പനിയായ സാബും ഒറ്റ എന്‍ജിനുള്ള 100 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള പ്ലാന്റ് ഇന്ത്യയില്‍ ആരംഭിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എഫ്-16 യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് വഴി ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ വക്താവ് അറിയിച്ചു.

നിലവില്‍ ലോക്ക്ഹീഡിന് പ്ലാന്റുകള്‍ ഉള്ളത് ടെക്സസ്, ഫോര്‍ട്ട്വര്‍ത്ത് എന്നിവിടങ്ങളിലാണ്. ഇത് കലിഫോര്‍ണിയയിലെ ഗ്രീന്‍വില്ലയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് കമ്പനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button