NewsInternational

പണത്തിനായി വിദ്യാര്‍ത്ഥിനികള്‍ സ്വന്തം നഗ്ന ചിത്രങ്ങള്‍ വില്‍ക്കുന്നു; നഗ്നചിത്ര വായ്പാ സംഘങ്ങള്‍ പെരുകുന്നു

ബെയ്ജിങ്: വിദ്യാര്‍ഥിനികളുടെ നഗ്നചിത്രം തട്ടുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. നഗ്ന ചിത്രങ്ങള്‍ക്കു പകരമായി പണം നല്‍കുന്ന ‘ലോണ്‍ ഫോര്‍’ പോണ്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായായും ഇത്തരത്തില്‍ കെണിയില്‍പ്പെടുന്ന വിദ്യാര്‍ഥിനികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

വിദ്യാര്‍ഥിനികള്‍ മാഫിയ അംഗങ്ങള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കുമ്പോള്‍ മാഫിയ സംഘം വിദ്യാര്‍ഥിനികള്‍ക്കു പണം നല്‍കും. ഐഡന്റിറ്റി കാര്‍ഡുകള്‍ കൈയില്‍പിടിച്ച് ചിത്രത്തിന് പോസ് ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ക്ക് കൂടുതല്‍ പണം ലഭിക്കും. ഇത്തരക്കാര്‍ക്ക് അഞ്ചു മടങ്ങുവരെ പണം ലഭിക്കുമെന്ന് ബെയ്ജിംഗ് യൂത്ത് ഡെയ്‌ലിയെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിദ്യാര്‍ഥിനികള്‍ പണം തിരിച്ചു നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മാഫിയ സംഘം ഭീഷണിയുമായി രംഗത്തെത്തും. ലൈംഗീക ചൂഷണത്തിന് വിസമ്മതിക്കുന്നവരുടെ ചിത്രങ്ങള്‍ ഓലൈനിലൂടെ പുറത്തുവിട്ടും മാഫിയ സംഘം പണമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെബ്‌സൈറ്റ് വഴിയാണ് ഭൂരിഭാഗം പണമിടപാടും നടക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഇതിനെതിരേ ചൈനയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button