India

പത്താന്‍കോട്ട് വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി : പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫിനോടും ബിഎസ്എഫിനോടും ജാഗ്രത പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വ്യോമസേനാ താവളത്തിനു സമീപമുള്ള ഗ്രാമങ്ങളില്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ട്. ഏതു സമയത്തും ഇവര്‍ ആക്രമണം നടത്തിയേക്കാമെന്നും കമ്മിറ്റി സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്താന്‍കോട്ട് സന്ദര്‍ശിച്ചതിനു ശേഷമുള്ള ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലിപ്പോഴും ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു ഗ്രാമവാസികള്‍ നിന്നും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവരെവിടെയാണുള്ളത് എന്നതിനെക്കുറിച്ച് അറിയില്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതെന്നും കമ്മിറ്റി ചെയര്‍മാന്‍ പി.ഭട്ടാചാര്യ പറഞ്ഞു.

2016 ജനുവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഭീകരാക്രമണം നടന്നത്. ഇന്ത്യന്‍ കരസേനയുടെ യൂണിഫോം അണിഞ്ഞെത്തിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴു സുരക്ഷാ സൈനികരും നാല് ഭീകരരുമാണ് കൊല്ലപ്പെട്ടത്. മലയാളിയായ ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറും വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികരില്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button