Technology

സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ജീവിതത്തിലെ ഓരോ നിമിഷങ്ങളും സാമൂഹ്യമാധ്യമങ്ങളുമായി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുവരാണ് ഇന്നത്തെ സമൂഹം. ഷെയർ ചെയ്യുന്നത് എന്തായാലും അതിന് മുൻപ് രഹസ്യമായി സൂക്ഷിക്കേണ്ടതായ ഏതെങ്കിലും വിവരം പരസ്യമാക്കപ്പെടുന്നുണ്ടോയെന്ന് നമ്മൾ ശ്രദ്ധിക്കണം. കൃത്യമായ ജനനത്തീയതിയും സ്ഥലവും പരസ്യപ്പെടുത്തുന്നതിലൂടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് നമ്മൾ കരുത്തിയേക്കാം. എന്നാൽ ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് പല പ്രശ്നങ്ങളും ഉണ്ടാകുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഡ്രൈവര്‍ ലൈസന്‍സ്, യാത്രാകാര്യ പരിപാടി/ ലൊക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പരസ്യമാകാതെ സൂക്ഷിക്കേണ്ടത് ഇതില്‍ പ്രധാനമാണ്. ഡ്രൈവിങ് ടെസ്റ്റ് പാസായതിന്റെ സന്തോഷം പങ്കുവെക്കാനും ലൈസന്‍സ് കിട്ടിയതിന്റെ ആഘോഷം പങ്കിടാനുമായി ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരുണ്ട്. ഇത് അവര്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമാണെന്നു തിരിച്ചറിയണം.

യാത്ര പോകുന്നത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞു അത്തരക്കാരുടെ വീടുകള്‍ ലക്ഷ്യമിട്ട് പരിചിതര്‍ പോലും പദ്ധതികളിടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യ ശമ്പളം കിട്ടിയതിന്റെ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതിന് പേ ചെക്കിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കിലുള്‍പ്പെടെ പോസ്റ്റ് ചെയ്യുന്നവരും അത് തെറ്റായ കാര്യമാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button