KeralaNews

കളക്ടര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം : കളക്ടര്‍ക്ക് ബ്രിട്ടീഷുകാരുടെ കാലത്തെ തുക്കിടി സായിപ്പിന്റെ മനോഭാവം

കോഴിക്കോട്: എം.കെ. രാഘവന്‍ എം.പിയുമായുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ബ്രിട്ടീഷുകാരുടെ കാലത്തെ തുക്ക്ടി സായിപ്പിന്റെ മനോഭാവമാണ് കലക്ടര്‍ക്കെന്ന് വീക്ഷണം, മുഖപ്രസംഗത്തില്‍ ആരോപിച്ചു. ജനപ്രതിനിധിയായ എം.കെ.രാഘവനെ അപമാനിച്ച കളക്ടര്‍ക്ക് ജനാധിപത്യത്തോടുതന്നെ പുച്ഛമാണ്. മാധ്യമശ്രദ്ധ നേടാന്‍ വേണ്ടി കഴുതക്കാല് പിടിക്കാന്‍ മാത്രമല്ല സ്വയം കഴുതയാകാനും തയ്യാറായ ആളാണ് കോഴിക്കോട് കളക്ടറെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.

ഏത് അപവാദ പ്രചാരണത്തിനും സമൂഹമാധ്യമങ്ങളെ ഇടമാക്കുന്ന സാമൂഹ്യദ്രോഹികളുടെ വഴിയാണ് കളക്ടര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button