KeralaNews

ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രവാസികളുടെ ബാഗേജ് ലഭിക്കുന്നില്ല: കരിപ്പൂരിൽ ബഹളം

കരിപ്പൂര്‍: നാട്ടിലത്തെി ഒരാഴ്ചയായിട്ടും ബാഗേജ് ലഭിക്കാത്തവർ ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. വസ്ത്രമടക്കമുള്ള ബാഗേജുകളാണ് നല്‍കാതെ വട്ടം കറക്കുന്നത്.കരിപ്പൂരിലിറങ്ങിയപ്പോഴാണ് വിമാനക്കമ്പനികള്‍ ബാഗേജ് കയറ്റിയിട്ടില്ലെന്നറിയുന്നത്. അന്വേഷിച്ചപ്പോള്‍ 24 മണിക്കൂറിനകം വീട്ടിലെത്തിക്കുമെന്നായിരുന്നു മറുപടി.

എയര്‍ഇന്ത്യയില്‍ കരിപ്പൂരിലത്തെിയവര്‍ക്കും ബാഗേജ് ലഭിച്ചില്ലെന്ന് പരാതിയുണ്ട്.
സീസണായതിനാല്‍ ഉയര്‍ന്ന ടിക്കറ്റ് തുക നല്‍കി നാട്ടിലത്തെിയവര്‍ക്കാണ് ദുരിതം. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയവര്‍ക്കും ബാഗേജ് ലഭിച്ചിട്ടില്ല. ഭാരം കൂടുമെന്ന കാരണം പറഞ്ഞാണ് വിമാനക്കമ്പനികള്‍ ബാഗേജുകള്‍ പിന്നീടെത്തിക്കുന്നത്. കരിപ്പൂരിലേക്ക് ചെറിയ വിമാനങ്ങളായതിനാല്‍ കൂടുതല്‍ ഭാരം കയറ്റാനും നിയന്ത്രണങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button