KeralaNews

ന്യൂജെന്‍ വിഭവങ്ങള്‍ക്ക് ഇന്ന് മുതല്‍ വില വര്‍ദ്ധിക്കും : ഹോട്ടല്‍ വിഭവങ്ങള്‍ക്കും വില വര്‍ദ്ധന ???

തിരുവനന്തപുരം : ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതികളും റജിസ്‌ട്രേഷന്‍ ഫീസ് നിരക്കും ഇന്നു നിലവില്‍വരും. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ധനകാര്യ ബില്‍ അവതരിപ്പിച്ചു. ബില്‍ മേശപ്പുറത്തു വയ്ക്കുന്നതോടെ പുതിയ നികുതികള്‍ പ്രാബല്യത്തില്‍ വരും. സാധാരണ പുതിയ സാമ്പത്തികവര്‍ഷം തുടങ്ങുന്ന ഏപ്രില്‍ മുതലാണു നികുതി ഭേദഗതികള്‍ നടപ്പാകാറുള്ളത്.

ഇത്തവണ പുതിയ സര്‍ക്കാരിന്റെ ബജറ്റ് അവതരണം വന്നതോടെയാണ് ഇടക്കാലത്തു നികുതിവര്‍ധന നിലവില്‍ വരുന്നത്. ഭൂമി റജിസ്‌ട്രേഷന്‍, മുദ്രപ്പത്ര നിരക്കുകള്‍ എന്നിവ ഇന്നു മുതല്‍ വര്‍ധിക്കും. 10 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്കു ഹരിതനികുതി പിരിക്കാന്‍ ചട്ടഭേദഗതി വേണ്ടിവരുമെന്നതിനാല്‍ നടപ്പാകുന്നതു വൈകും.

കൊഴുപ്പ് നികുതി ബ്രാന്റഡ് റസ്റ്റോറന്റുകളിലെ ബര്‍ഗര്‍, പിത്‌സ തുടങ്ങിയ വിഭവങ്ങള്‍ക്കു മാത്രമാണോ, ബേക്കറികളില്‍ വില്‍ക്കുന്നവയ്ക്കും ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് അവതരിപ്പിക്കുന്ന ബില്ലില്‍ വ്യക്തത വരുത്തുമെന്നാണു സൂചന. പതിനാലര ശതമാനമാണ് വര്‍ധന.

ആട്ട, മൈദ, സൂജി, റവ, വെളിച്ചെണ്ണ, തുണിത്തരങ്ങള്‍ എന്നിവയ്ക്ക് ഇന്നു മുതല്‍ വില കൂടും. തുണിത്തരങ്ങളുടെ നികുതി ഒരു ശതമാനത്തില്‍ നിന്ന് രണ്ടുശതമാനമായാണ് വര്‍ധിക്കുന്നത്. ചരക്കുവാഹന നികുതി, അന്തര്‍സംസ്ഥാന വാഹന നികുതി നിരക്കുകളും ഇന്നു മുതല്‍ വര്‍ധിക്കും. അതേസമയം ഹോട്ടല്‍ മുറിവാടക കുറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button