KeralaNews

വിഭീഷണനുമായും, ഘടോല്‍കചനുമായും ബന്ധമുള്ള കേരളത്തിലെ ഈ രാമക്ഷേത്രത്തെക്കുറിച്ചറിയാം

പൗരാണികകേരളത്തില്‍ വര്‍ഷാവര്‍ഷം പണ്ഡിതന്മാരുടെ വാദപ്രതിവാദ സദസ്സുകളുടെ ആയോജനം കൊണ്ട് ചരിത്രത്തില്‍ ഇടംനേടിയ സ്ഥലമാണ് കടവല്ലൂര്‍. “കടവല്ലൂര്‍ അന്യോന്യം” എന്നറിയപ്പെട്ടിരുന്ന ഈ പണ്ഡിതസദസ്സുകള്‍ കൊണ്ട് പ്രസിദ്ധമായ കടവല്ലൂര്‍ ക്ഷേത്രത്തില്‍ ശ്രീരാമ പ്രതിഷ്ഠയാണ്. കേരളത്തിലെ പ്രധാനപ്പെട്ട 6 ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ ഒന്നാണ് കടവല്ലൂര്‍ ശ്രീരാമ ക്ഷേത്രം. രാമ-രാവണയുദ്ധത്തിന്‍റെ സമയത്ത് വിഭീഷണന്‍ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന വിഗ്രഹമാണ്‌ കടവല്ലൂരേത്. ഭീമപുത്രനായ ഘടോല്‍കചനാണ് ഈ വിഗ്രഹം ദ്വാപരയുഗത്തില്‍ കണ്ടെടുത്തതെന്നും വിശ്വസിക്കപ്പെടുന്നു. തൃശ്ശൂര്‍ജില്ലയില്‍ തലപ്പിള്ളി താലൂക്കിലാണ് കടവല്ലൂര്‍ ദേശം സ്ഥിതിചെയ്യുന്നത്.

പ്രഭാതത്തില്‍ സീതാവിരഹം മൂലം ദുഃഖിതനായും, ഉച്ചയ്ക്ക് സേതുബന്ധനത്തിന് വരുണന്‍ അനുമതി നല്‍കാത്തത് നിമിത്തം കോപഭാവത്തിലും, പ്രദോഷത്തില്‍ പട്ടാഭിഷേക നിമിത്തമായി രാജകീയ ഭാവത്തിലും കുടികൊള്ളുന്ന ശ്രീരാമനാണ് കടവല്ലൂരില്‍ വാണരുളുന്നത്.

ഗണപതി, സങ്കല്‍പ്പശിവന്‍, അയ്യപ്പന്‍ എന്നിവരാണ് കടവല്ലൂരെ ഉപദേവതാ പ്രതിഷ്ഠകള്‍. മകയിരത്തിലെ ഏകാദശിയാണ് കടവല്ലൂരെ പ്രധാന ഉത്സവാഘോഷം. ശ്രീരാമനവമിയും, നവരാത്രിയും കടവല്ലൂരില്‍ പ്രാധാന്യത്തോടെ കൊണ്ടാടപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button