NewsGulf

യുഎയിൽ എത്തിസലാത്ത് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

യുഎഇയിൽ പ്രമുഖ ടെലികോം കമ്പനിയായ എത്തിസലാത്ത് പുതിയ ഓഫറുമായി രംഗത്ത്.ഉപയോഗിക്കാതെ സിമ്മിൽ ബാക്കിയായ ഇന്റർനെറ്റ് ഡാറ്റ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്യാനുള്ള അവസരം ആണ് എത്തിസലാത്ത് അവതരിപ്പിക്കുന്നത്. എത്തിസലാത്ത് നമ്പർ ഉപയോഗിക്കുന്നയാൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കുറഞ്ഞത് 100 എംബിയും പരമാവധി 5 ജിബിയുമാണ് ഷെയർ ചെയ്യാൻ കഴിയുക. 3 മാസമെങ്കിലും ഉപഭോക്താവായിരിക്കുന്ന ആൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. 10 ദിവസമാണ് ഇത്തരത്തിൽ കൈമാറിയ ഡാറ്റയുടെ കാലാവധി. എല്ലാ 100 എംബി ഡാറ്റാ കൈമാറ്റത്തിനും 3 ദിര്‍ഹം ചാർജ്ജ് ഈടാക്കും. 1 ജിബി ഡാറ്റാ കൈമാറണമെങ്കിൽ 30 ദിര്‍ഹംവരെ ചിലവാക്കേണ്ടിവരും.

ഡാറ്റ ഷെയർ ചെയ്യാനായി യുഎസ്എസ്ഡി ഡയറക്ട് ഡയൽ–‪#‎100Receiver‬-NumberData-in-MB#
യുഎസ്എസ്ഡി മെനു–Dial #100# എന്നീ നമ്പരുകൾ ഉപയോഗിക്കാം. 121170# ഉപയോഗിച്ച് ഡാറ്റ ഉപയോഗിച്ചത് പരിശോധിക്കാനാകും. ലഭിച്ചയാൾക്ക് എസ്എംഎസ് വഴി അറിയിപ്പും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button