Kerala

മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ ആക്രണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ ആക്രണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനത്തിന് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ശത്രുതാ മനോഭാവത്തില്‍ മുന്നോട്ടു പോകണ്ടവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് കോടതിയിലെ മീഡിയ റൂമില്‍ പോസ്റ്ററുകള്‍ പതിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. കൂടാതെ മീഡിയാ റൂം പൂട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകര്‍ പ്രകോപനവുമായി രംഗത്തെത്തി. സംയമനം പാലിച്ച മാധ്യമപ്രവര്‍ത്തകര്‍ തിരികെ വരുമ്പോള്‍ അഭിഭാഷകര്‍ കോടതിയുടെ കവാടം അടയ്ക്കുകയും തുടര്‍ന്ന് കല്ലെറിയുകയും ചെയ്തു. സമവായ ശ്രമങ്ങള്‍ക്കിടെ വീണ്ടും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു. ട്യൂബ് ലൈറ്റുകളും ബീയര്‍ കുപ്പികളും വലിച്ചെറിഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരുക്കേറ്റു.

വലിയ പൊലീസ് സന്നാഹം ഉണ്ടായിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കും. അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരന്‍ പ്രസാദിന്റെ ശുപാര്‍ശ അനുസരിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button