Kerala

കേരളത്തിലെ കലാലയങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനം ശക്തിയര്‍ജ്ജിക്കുന്നു- എ.ബി.വി.പി

തിരുവനന്തപുരം ● കേരളത്തിലെ ക്യാംപസുകളില്‍ ഭീകരവാദ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തി. ക്യാംപാസുകളിലെ ഭീകരവാദത്തെപ്പറ്റി എ.ബി.വി.പി വളരെ മുന്നേ പറഞ്ഞിരുന്നു. സച്ചിനും വിശാലും ഭീകരവാദികള്‍ കൊലപ്പെടുത്തിയ എ.ബി.വി.പിക്കാരാണ്. ഈ കേസുകളിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല.

കേരളത്തിലെ കലാലയങ്ങളില്‍ ദേശവിരുദ്ധ ശക്തികള്‍ ശക്തമായ പ്രചരണം നടത്തുന്നു. മാവോയിസ്റ്റുകള്‍ ബൗദ്ധിക ഭീകരവാദ പ്രവര്‍ത്തനത്തിലൂടെ വിഘടനവാദികള്‍ക്ക് അനുകൂലമായ ചിന്താഗതികള്‍ വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നു. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ വിഘടനവാദത്തിനും, ഭീകരതയ്ക്കും മനുഷ്യാവകാശ പരിവേഷം നല്‍കി ക്യാംപസുകളില്‍ അവതരിപ്പിക്കുന്നത് ഭീകരപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയാണെന്ന് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജോയിന്റ് സെക്രട്ടറി രേഷ്മ ബാബു പറഞ്ഞു.

ആയുര്‍വേദ കോളേജില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ ജില്ലാ കണ്‍വീനര്‍ സൂരജ് സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ നിഥിന്‍ സ്വാഗതവും സംസ്ഥാന സമിതി അംഗങ്ങളായ എ.എസ് അഖില്‍, വിനീത് മോഹന്‍ എന്നിവര്‍ ആശംസയും ജില്ല ഗേള്‍സ്‌ ഇന്‍ ചാര്‍ജ്ജ് വി.അഖില നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button