NewsSports

റിയോ 2016: ഇന്ത്യയ്ക്ക് ആശ്വാസത്തിന്‍റെ ദിവസം

പുരുഷ ഹോക്കി ടീം അര്‍ജന്‍റീനയെ തോല്‍പിച്ചത്തും, അമ്പെയ്ത്തില്‍ അതാനു ദാസ് അവസാന 16-ല്‍ ഇടം നേടിയതും ഇന്ത്യയ്ക്ക് ആശ്വാസവും സന്തോഷവും പ്രദാനം ചെയ്തു. അര്‍ജന്‍റീന 2-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയെപ്പെടുത്തിയത്. ഇന്നലെ അവസാന നിമിഷത്തില്‍ വഴങ്ങിയ ഗോളില്‍ ജര്‍മ്മനിയോട് തോല്‍വി വഴങ്ങേണ്ടി വന്നതിന്‍റെ ക്ഷീണത്തില്‍ ഇറങ്ങിയ ഇന്ത്യ മത്സരത്തിന്‍റെ ആദ്യ മൂന്നു ക്വാര്‍ട്ടറിലും അര്‍ജന്‍റീനയെ നിഷ്പ്രഭരാക്കിക്കളഞ്ഞു. അവസാന ക്വാര്‍ട്ടറില്‍ പക്ഷേ, രണ്ടും കല്‍പ്പിച്ച് ആക്രമിച്ച് കളിച്ച അര്‍ജന്‍റീന ഇന്ത്യയെ വിറപ്പിക്കുകയും ചെയ്തു.

ഇന്ത്യയ്ക്കു വേണ്ടി കളിയുടെ 7-ആം മിനിറ്റില്‍ കാംഗ്ജുവാം ചിംഗ്ലെന്‍സാന പെനാല്‍റ്റി കോര്‍ണറിലൂടെയും 34-ആം മിനിറ്റില്‍ ഖടംഗ്ബാം കൊതജിത്ത് ഫീല്‍ഡ് ഗോളിലൂടെയും ഗോളുകള്‍ നേടി. അര്‍ജന്‍റീനയുടെ ആശ്വാസഗോള്‍ 48-ആം മിനിറ്റില്‍ പെയ്ല്ല ഗോണ്‍സാലോയാണ് പെനാല്‍റ്റി കോര്‍ണറിലൂടെ നേടിയത്.

അമ്പെയ്ത്തില്‍ ഇന്ന്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് അതാനു ദാസ് അവസാന 16-ല്‍ ഇടം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button