Gulf

വിമാനാപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെട്ട പ്രവാസിയെത്തേടി മറ്റൊരു മഹാഭാഗ്യം

ദുബായ് ● ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച റൺവേയിൽ ഇടിച്ചറക്കി അഗ്നിക്കിരയായ എമിറേറ്റ്സ് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളിക്ക് ഏഴ് കോടിയുടെ ലോട്ടറി. മുഹമ്മദ് ബഷീര്‍ അബ്ദുള്‍ഖാദറിനാണ് ഈ മഹാഭാഗ്യം കൈവന്നത്.

0845 എന്ന നമ്പറില്‍ ദുബായ് ഡ്യൂട്ടി ഫ്രീ ജാക്പോട്ട് ലോട്ടറിയാണ് ഭാഗ്യവുമായി ബഷീറിന്റെ ജീവിതത്തിലേക്ക് എത്തിയത്. 1 മില്യണ്‍ ഡോളറാണ് സമ്മാനതുക. (ഏകദേശം ഏഴ് കോടി ഇന്ത്യന്‍ രൂപ). തിരുവന്തപുരം കിളിമാനൂര്‍ പള്ളിക്കല്‍ പാലവിളവീട്ടില്‍ മുഹമ്മദ് ബഷീര്‍ ദുബായ് അല്‍ഖൂസ് അല്‍ തായര്‍ മോട്ടോര്‍സിലെ സെയില്‍സ് കോര്‍ഡിനേറ്ററാണ്.

എല്ലാവരും ബഷീറിനെ ഭാഗ്യദേവത തേടിയെത്തിയ വിവരമറിഞ്ഞു വിളിയ്ക്കുന്നുണ്ട്. അപകടം ഉണ്ടായ വിമാനത്തിന്‍റെ മധ്യഭാഗത്തായിരുന്നു ബഷീറിന്‍റെ സീറ്റ്. വിമാനം ഇടച്ചിറക്കിയ ഉടന്‍ തീയും പുകയും കണ്ടതോടെ എന്തോ പന്തികേട് ബഷീറിന് തോന്നിയിരുന്നു. തന്‍റെ അടുത്തുണ്ടായിരുന്ന വരെയൊക്കെ എമര്‍ജന്‍സി ഡോറിലൂടെ രക്ഷപെടാന്‍ സഹായിച്ചതിന് ശേഷം ബഷീറും പുറത്ത് ചാടി ഓടുകയായിരുന്നു. ഇതിനിടയില്‍ പുകവായു ശ്വസിച്ചുണ്ടായ അസ്വസ്ഥതകളില്‍ നിന്നും മോചിതനായി സാധാരണ രീതിയിലേക്ക് തിരിച്ചെത്തുമ്പോഴാണ് ബഷീറിനെ ഞെട്ടിച്ചുകൊണ്ട് ദുബായ് ഡ്യുട്ടി ഫ്രീ ജാക്പോട്ട് ലോട്ടറി തന്നെ കോടിശ്വരനാക്കിയ സന്ദേശമെത്തിയത്.

ജോലിയില്‍ നിന്നും വിരമിച്ച ശേഷം കേരളത്തിലേക്ക് തിരിച്ച്‌ വന്ന് നിര്‍ദ്ദനരായ കുഞ്ഞുങ്ങളെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും, ദൈവം തന്നെ മറ്റെന്തൊക്കെയോ കാര്യങ്ങള്‍ ലോകത്തിനുവേണ്ടി ചെയ്യാന്‍ ഉപയോഗിച്ചിരിക്കുകയാണെന്നും ബഷീര്‍ പറയുന്നു. ആരോഗ്യമുള്ള കാലംവരെ മറ്റുളളവര്‍ക്ക് താങ്ങും തണലുമായി കഴിയാന്‍ സമ്മാനമായി ലഭിച്ച തുകയുമായി ബഷീര്‍ ഇറങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button