Latest NewsNewsIndiaBusiness

വിമാന ടിക്കറ്റ് ബുക്കിംഗ്, ഇനി ബിറ്റ്കോയിൻ ഉപയോഗിച്ചും ചെയ്യാം

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ സർവീസാണ് എമിറേറ്റ്സ്

എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ബിറ്റ്കോയിൻ ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്ന സംവിധാനം ഉടൻ എത്തുന്നു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ സർവീസാണ് എമിറേറ്റ്സ്. ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾക്കു പുറമേ എൻഎബ്ടി ട്രേഡിംഗ് പ്ലാറ്റ്ഫോം എമിറേറ്റ്സ് ഉടൻ ആരംഭിക്കും.

ബിറ്റ്കോയിൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം നിലവിൽ വരുന്നുണ്ടെങ്കിലും സേവനം എപ്പോൾ മുതൽ യാത്രക്കാർക്ക് ലഭ്യമാക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാർക്ക് കൂടുതൽ സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റാവേഴ്സ് തുടങ്ങിയ സേവനങ്ങൾ ഉടൻ അവതരിപ്പിക്കുമെന്ന് എമിറേറ്റ്സ് ഇതിനകം അറിയിച്ചിട്ടുണ്ടായിരുന്നു.

Also Read: കോ വാക്‌സിന്‍ സ്വീകരിച്ചു: ജര്‍മ്മനിയിലേക്ക് പോയ യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്

നിലവിൽ, alternativeairlines.com എന്ന വെബ്സൈറ്റ് മുഖാന്തരം വിമാന ടിക്കറ്റുകൾ ബിറ്റ്കോയിൻ ഉപയോഗിച്ച് വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button