NewsSports

മെഡൽ പ്രതീക്ഷകൾ അസ്തമിച്ച് സെറീന ഒളിമ്പിക്സിൽ നിന്ന് പുറത്തേക്ക്

റിയോ ഡി ജനീറോ : നിലവിലെ ചാമ്പ്യനായ സെറീന വില്യംസ് ഒളിമ്പിക്സിൽ നിന്ന് പുറത്തായി. യുക്രൈന്റെ എലീന സ്വിറ്റിലേനിയയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-4, 6-3) സെറീന പരാജയപ്പെട്ടത്. ഏറെ പ്രതീക്ഷയർപ്പിച്ചിറങ്ങിയ സെറീന  പരാജയപെടുകയായിരിന്നു. ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ നാലാം സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ സെറീന- വീനസ് സഖ്യം നേരത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവ – ബാര്‍ബോറ ക്രെയിസ്‌കോവ സഖ്യത്തോട് തോറ്റു പുറത്തായിരുന്നു.

ഈ വര്‍ഷം ആദ്യം സെറീനയും സ്വിറ്റിലേനിയയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം സെറീനക്കൊപ്പമായിരിന്നു(6-1, 6-1) .എന്നാൽ ഇന്ന് സെറീന യുക്രൈന്റെ എലീനസ്വിറ്റിലേനിയയോട് പരാജയപെടുകയായിരിന്നു.ഇതോടെ യു എസ് താരമായ സെറീനയുടെ മെഡൽ പ്രേതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button